കേന്ദ്ര റയെില്‍വേ വകുപ്പു മന്ത്രി സുരേഷ് പ്രഭുവിന് സംസ്ഥാന ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രശംസ. പാത ഇരട്ടിപ്പിക്കലിലും കേന്ദ്ര ബജറ്റിലും കേരളത്തിന് വേണ്ട പരിഗണന ലഭിച്ചുവെന്ന് ആര്യാടന്‍ അറിയിച്ചു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഡെമു സര്‍വ്വാസ് ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു ആര്യാടന്‍.
റെയില്‍ വികസനത്തില്‍ കോരളത്തെ അവഗണിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് റെയില്‍ വികസനത്തിന് തടസ്സമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും അങ്കമാലിക്കും തൃപ്പൂണിത്തുറക്കും രണ്ടു സര്‍വ്വീസുകളാണ് റെയില്‍വേ നടപ്പാക്കുന്നത്. റെഗുലര്‍ സര്‍വ്വീസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എട്ടു കോച്ചുകളാണ് ഡെമു ട്രയിനുകള്‍ക്കുള്ളത്.
Discussion about this post