ഡല്‍ഹി: പാകിസ്താന്റെ എഫ് 16 വിമാനത്തെ വീഴ്ത്തിയത് പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പറത്തിയ മിഗ് 21 വിമാനമെന്ന് വ്യോമ സേന സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെ നടന്ന ആകാശ യുദ്ധത്തില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാകിസ്താന്റെ എഫ് 16 വിമാനങ്ങളെ തുരത്തുന്നതിനിടയിലാണ് ഇന്ത്യന്‍ വൈമാനികനായ അഭിനന്ദ് പാകിസ്താന്‍ പിടിയിലായത്.
‘ബുധനാഴ്ച നടന്ന വ്യോമാക്രമണത്തിനിടെ പാകിസ്താന്റെ എഫ്16 വിമാനങ്ങളെ വീഴ്ത്തിയത് ഇന്ത്യയുടെ മിഗ് 21 വിമാനമാണ്. തുടര്‍ന്ന് എഫ് 16 വിമാനം പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം തകര്‍ന്ന് വീണു. ഇന്ത്യക്ക് മിഗ് 21 വിമാനവും നഷ്ടമായി. മിഗ് 21 വിമാനത്തില്‍ നിന്ന് പാരചൂട്ടില്‍ രക്ഷപ്പെട്ട വൈമാനികന്‍ ഇറങ്ങിയത് പാക് അധീന കശ്മീരിലാണ്. ഇവിടെ വെച്ച് ഇദ്ദേഹത്തെ പാക് സൈന്യം പിടികൂടിയതെന്ന് വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ കപൂര്‍ വ്യക്തമാക്കി.
ഫെബ്രുവരി 27ന് ഏറെ നേരം ഇന്ത്യന്‍ റഡാറുകള്‍ പാകിസ്താന്‍ വിമാനങ്ങളുടെ വലിയ സാന്നിദ്ധ്യത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ഈ വിമാനങ്ങള്‍ പടിഞ്ഞാറന്‍ റജൗരിയിലെ സുന്ദര്ബനി പ്രദേശത്ത് കൂടെ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു. പല മേഖലകളില്‍ കൂടെ ഇവ ഇന്ത്യയിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് മിഗ് 21 ഉള്‍പ്പടെയുള്ള ഇന്ത്യന്‍ യുദ്ധ വിമാനങ്ങളെ ഇവയെ തുരത്താനായി നിയോഗിക്കുകയായിരുന്നു. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ അക്രമിക്കാനുള്ള പാക് വിമാനങ്ങളുടെ ശ്രമത്തെ തടഞ്ഞ് ഇന്ത്യന്‍ വിമാനങ്ങള്‍ ഇവയെ തുരത്തുകയായിരുന്നു.
പാകിസ്ഥാന്‍ ആക്രമണം നടത്തുന്നതിന് തലേന്ന് രാത്രി സുഖോയ്, മിഗ് 29 എന്നീ വിമാനങ്ങള്‍ അതിര്‍ത്തിയില്‍ വ്യോമനിരീക്ഷണം നടത്തിയിരുന്നു. രാവിലെയോടെയാണ് മിഗ് 21 ബൈസോണ്‍ വിമാനങ്ങള്‍ നിരീക്ഷണ ചുമതല ഏറ്റെടുത്തത്. ഇതിനു പിന്നാലെയാണ് പാക് പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നു വന്നതും ഇരുവ്യോമസേനകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചതും.
Discussion about this post