കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ അമേഠിയില്‍ ബി.ജെ.പി തിരിച്ച് വരുമെന്ന് അഭിപ്രായപ്പെട്ട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി അവിടെ ചെയ്യുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മൂലം തിരികെ അധികാരത്തിലെത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിന് മുന്‍പ് 1998ലായിരുന്നു ബി.ജെ.പി അമേഠിയില്‍ വിജയിച്ചത്. കഠിന പ്രയത്നത്തിലൂടെ ബി.ജെ.പിക്ക് അമേഠി സീറ്റ് തിരികെ നേടാനാകുമെന്ന് യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.
മാര്‍ച്ച് 3ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേഠി സന്ദര്‍ശിക്കുന്നതായിരിക്കും. അമേഠിയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിക്കുന്നതായിരിക്കും. മോദിയുടെ സന്ദര്‍ശനം ഒരു വലിയ വിജയമാക്കിത്തീര്‍ക്കണമെന്ന് യോഗി ആദിത്യനാഥ് ബി.ജെ.പി പ്രവര്‍ത്തകരോട് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളെപ്പറ്റിയുള്ള ബോര്‍ഡുകള്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്കി. ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രധാന് മന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്നിവയെല്ലാം ജനങ്ങളുടെ ജീവിതം മാറ്റി മറിച്ചിട്ടുണ്ടെന്നും ഇതേപ്പറ്റി കൂടുതല്‍ പേര് അറിയേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post