പാക് പിടിയിലായ അഭിനന്ദന്റെ മോചനവും തിരിച്ചു വരവും ചര്‍ച്ചയാകുമ്പോള്‍ പാക്കിസ്ഥാനില്‍ മോചനം കാത്ത് ഇനിയും ഇന്ത്യന്‍ സൈനികരുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പോലും പുറത്തുവിടാതെ ക്രൂരത കാണിക്കുന്ന നിലപാടാണ് പാക്കിസ്ഥാന്‍ ഇതുവരെ തുടര്‍ന്നത്.
ഇന്ത്യന്‍ പോര്‍ വിമാനം മിഗ്21 തകര്‍ന്ന് പാക് അധിനിവേശ കാശ്മീരില്‍ പാക് സൈനികരുടെ പിടിയില്‍പ്പെടുകയായിരുന്നു അഭിനന്ദന്‍.എന്നാല്‍ മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്ക് വിട്ട് നല്‍കാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.ഇന്ത്യയുടെ തിരിച്ചടി ഭയന്നാണ് പാക്് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അഭിനന്ദനെ ഇന്ത്യയ്ക്ക് വിട്ട് നല്‍കാന്‍ തയ്യാറായത്.അഭിനന്ദന്റെ ഈ മോചനം ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്നത് പറയാതെ വയ്യ.
ഒരു ഇന്ത്യന്‍ സൈനികന് തിരിച്ചു വരവ് അത്ര എളുപ്പമല്ലെന്ന വസ്തുത നമുക്ക് അറിയാവുന്നതാണ്.യുദ്ധത്തില്‍ പാക്ക് സൈനികരുടെ പിടിയിലായ 74 ഇന്ത്യന്‍ സൈനികരാണ് ജയിലുകളില്‍ ദുരിതം പേറുന്നത്.1971 ലെ യുദ്ധത്തില്‍ പാക് പിടിയിലായ 54 സൈനികരെ കുറിച്ച് ഒരു വിവരവും പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് നല്‍കിയിട്ടില്ല.
നയതന്ത്ര ഇടപെടലുകളുടെ ഫലമായി കാണാതായ സൈനികരുടെ ബന്ധുക്കള്‍ക്ക് പാക് ജയിലുകള്‍ സന്ദര്‍ശിക്കാനുള്ള അവസരം പാകിസ്ഥാന്‍ ഒരിയ്ക്കല്‍ നല്‍കിയിരുന്നു. 2007 ല്‍ ഇപ്രകാരം അവിടെ എത്തിയവര്‍ക്ക് പക്ഷേ അവരെ കാണാനായില്ലെന്നതാണ് വസ്തുത.
Discussion about this post