ഇന്ത്യാ-പാക്കിസ്ഥാന് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പാക്കിസ്ഥാന് വീണ്ടും പ്രകോപനം തുടരുന്നു. ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ പാക്കിസ്ഥാന് സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും മൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ അമ്മയും രണ്ട് മക്കളുമാണ് മരിച്ചത്.
പൂഞ്ച് മേഖലയിലെ കൃഷ്ണഗാട്ടിയിലാണ് പാക് സേന ഷെല്ലാക്രമണം നടത്തിയത്. തുടര്‍ച്ചയായി എട്ടാം ദിവസമാണ് പാക്കിസ്ഥാന് അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്നത്.
Discussion about this post