ബാലക്കോട്ട് ഭീകരര്‍ക്കെതിരെയുള്ള തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിയ്ക്കുന്നവര്‍ക്ക് എതിരെ നടപടി എടുക്കാന്‍ ശുപാര്‍ശ. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യ പാര്‍ലമെന്ററി സമിതി വിദേശകാര്യ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ബാലക്കോട്ട് ഭീകര വിരുദ്ധ പ്രത്യാക്രമണത്തെ കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിയ്ക്കുന്നതെന്ന് സമിതി കണ്ടെത്തി. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇന്ത്യയെ അന്താരാഷ്ട്ര തലത്തില്‍ പരിഹാസ്യരാക്കും എന്ന് സമിതി വിലയിരുത്തി.
അതേസമയം,ഇന്നലെ രാത്രി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പൂഞ്ചില്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേരും അഞ്ചു സുരക്ഷ സൈനികരുമാണ് കൊല്ലപ്പെട്ടത്.അതിര്‍ത്തിയില്‍ പാക്ക് പ്രകോപനം തുടരുകയാണ്.
ജമ്മുകാശ്മീരിലെ നിലവിലുള്ള സാഹചര്യം വിലയിരുത്താന്‍ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാ രാമന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നത തല യോഗം ചേരും. അതേസമയം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് വെസ്റ്റേണ്‍ റെയില്‍വേ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post