അന്താരാഷ്ട്ര യോഗാദിനത്തില്‍ സാധാരണക്കാര്‍ക്കായി മതേതര യോഗയുമായി കമ്ണൂരിലെ സിപിഎം പ്രവര്‍ത്തകര്‍. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ ഇരിട്ടിയിലെ ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്ട്സ് അക്കാദമി ആന്‍ഡ് യോഗാ സ്റ്റഡി സെന്ററാണ് യോഗാഭ്യാസ ക്ളാസുകള്‍ക്ക് തുടക്കം കുറിച്ചത്.
നേരത്തെ ആര്എസ്എസിന്റെതിനു സമാനമായി സന്നദ്ധപ്രവര്‍ത്തകരുടെ സേനയ്ക്കും സിപിഎം രൂപം നല്‍കിയിരുന്നു. മറ്റേതെങ്കിലും സംഘടനയെ അനുകരിക്കാനല്ല സിപിഎമ്മിന്റെ ഉദ്ദേശമെന്നും മറിച്ച് രോഗങ്ങളും മറ്റു ബുദ്ധിമുട്ടുകളും കൊണ്ട് വലയുന്നവര്‍ക്ക് ആശ്വസമാകാനും സംഘടനയെ ശക്തിപ്പെടുത്താനുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും നതാക്കളറിയിച്ചു.
തളിപ്പറമ്പ, പാപ്പിനിശ്ശേരി, മായില്‍, മട്ടന്നൂര്‍, ആലക്കോട് തുടങ്ങിയ പ്രദേശങ്ങളിലും യോഗാ ക്ലാസ് ആരംഭിക്കാനാണ് തീരുമാനം.യോഗ ഏതെങ്കിലും മതവുമായി ബന്ധപ്പെട്ടതല്ല എന്ന് കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഇ രാജീവന് അറിയിച്ചു.
Discussion about this post