ഇന്ത്യ പാക് സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം . സംസ്ഥാന ഫിഷറീസ് വകുപ്പാണ് മത്സ്യതൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് .
കടല്‍മാര്‍ഗം ഭീകര്‍ എത്താന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു . ഇതേ തുടര്‍ന്നാണ് സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ് .
കടലില്‍ അസാധാരണമായി ഏതെങ്കിലും തരത്തിലുള്ള സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചാല്‍ ഉടന്‍ തന്നെ നാവികസേന , ഫിഷറീസ് വകുപ്പ് തുടങ്ങിയ സംവിധാനങ്ങളില്‍ അറിയിക്കണമെന്നും ഫിഷറീസ് എറണാകുളം മേഖല ഡയറക്ടര്‍ നിര്‍ദ്ദേശം നല്കുന്നു .
Discussion about this post