ജമ്മു കാശ്മീരില്‍ പാക്കിസ്ഥാന്റെ എഫ് 16 വിമാനം വെടിവെച്ചിട്ടു എന്നാ ഇന്ത്യന്‍ വാദത്തെ പാക്കിസ്ഥാന് തള്ളിയിരുന്നു . ഇന്ത്യയുടെ തെറ്റായ വാദത്തിനെതിരെ വിമാന നിര്‍മ്മാണ കമ്പനി നിയമനടപടിയിലെക്ക് കടക്കുകയാണെന്ന അവകാശവാദവും പാക്കിസ്ഥാന് ഉയര്‍ത്തിയിരുന്നു . എന്നാല്‍ ഇതിനെ പൂര്‍ണ്ണമായും തള്ളി കളഞ്ഞിരിക്കുകയാണ് നിര്‍മ്മാണ കമ്പനി .
പാക്കിസ്ഥാന്റെ അവകാശവാദം വലിയ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു . മുതിര്‍ന്ന പാക്കിസ്ഥാന് ഉദ്യോഗസ്ഥര്‍ വരെ ഇത് ട്വിറ്റെര്‍ വഴി പ്രചരിപ്പിച്ചു . പാക്കിസ്ഥാന് സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് ദന്യാല് ഗിലാനി ട്വീറ്റ് ചെയ്തതിനു മറുപടിയായിട്ടാണ് കമ്പനി രംഗത്തെത്തിയത് .
വിമാന നിര്‍മ്മാണ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്റെ ഇന്ത്യയുടെ ഉപവിഭാഗം ഗിലാനിയുടെ ട്വീറ്റിന് മറുപടിയായി ” ലോക്ക് ഹീഡ് മാര്ട്ടിന് അത്തരത്തില്‍ ഒരു പ്രസ്താവനയും ഇറക്കിയിട്ടില്ല ” എന്ന് നല്‍കുകയായിരുന്നു .
Lockheed Martin has made no such comments.
— Lockheed Martin India (@LMIndiaNews) March 1, 2019
തൊട്ടുപിന്നാലെ തന്റെ ട്വീറ്റ് പാക് സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് പിന്‍വലിക്കുകയും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു . തനിക്ക് വെബ്സൈറ്റ് വഴി ഷെയര്‍ ചെയ്തു കിട്ടിയ വിവരം പങ്കുവെയ്ക്കുക മാത്രമാണ് ചെയ്തത് എന്നായിരുന്നു ഗിലാനിയുടെ വിശദീകരണം .
Discussion about this post