തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും,പേരുണ്ടോ എന്ന് കണ്ടെത്തുന്നതിനും പോളിങ് സ്‌റ്റേഷനുകളില്‍ ഒരുക്കിയിട്ടുള്ള സൗകര്യം ഇന്ന് കൂടി പ്രയോജനപ്പെടുത്താം. രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ബുത്ത് ലെവല്‍ ഓഫീസര്‍മാര്‍ പോളിങ് സ്‌റ്റേഷനുകളില്‍ ഉണ്ടാകം.
വിലാസവും ഫോട്ടോയും ജനന തിയ്യതിയും തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖയുമായാണ് പേരുചേര്‍ക്കാന്‍ വരേണ്ടത്. ഓണ്‍ലൈനായി പേരുചേര്‍ക്കാനുള്ള സൗകര്യം തെരഞ്ഞടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള തിയ്യതി വരെ പേര് ചേര്‍ക്കാവുന്നതാണ്.
Discussion about this post