ബാലാകോട്ടില്‍ ഭീകരര്‍ക്കെതിരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ഭീകരര്‍ ആരും തന്നെ കൊല്ലപ്പെട്ടില്ലെന്ന വാദവുമായി വന്നകോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനെതിരെ കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിംഗ് രാഠോര്‍. ബാലാകോട്ടിലെ ആക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് ബാലാകോട്ടില്‍ പോയി അന്വേഷിക്കുവെന്ന് അദ്ദേഹം പറഞ്ഞു.
വിദേശ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളാണൊ കപില്‍ സിബല്‍ വിശ്വസിക്കുന്നതെന്നും രാജ്യവര്‍ധന്‍ സിംഗ് രാഠോര്‍ ചോദിച്ചു. എന്ത് കൊണ്ട് ഇന്ത്യന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ വിശ്വസിക്കുന്നില്ലായെന്നും അദ്ദേഹം ചോദിച്ചു. ‘ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടില്ലെന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ താങ്കള്‍ക്ക് സന്തോഷം വരുന്നുണ്ടെന്ന് തോന്നുന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ തെളിവ് നേടാനായി ലണ്ടന്‍ വരെ പോയ താങ്കള്‍ ആക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്നറിയാന്‍ ബാലാകോട്ട് വരെ പോയി നോക്കു,’ രാജ്യവര്‍ധന്‍ സിംഗ് രാഠോര്‍ പറഞ്ഞു.
ആക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടില്ലായെന്ന് വിദേശ മാധ്യമങ്ങളായി ‘ന്യൂയോര്‍ക്ക് ടൈംസ്’, ‘വാഷിങ്ടണ്‍ പോസ്റ്റ്’, ‘ഡെയ്‌ലി ടെലഗ്രാഫ്’, ‘ദ ഗാര്‍ഡിയന്‍’ എന്നീ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ഒരു ട്വീറ്റിലൂടെ കപില്‍ സിബല്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരവാദത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും കപില്‍ സിബല്‍ ആരോപിച്ചിരുന്നു.
Discussion about this post