ഇന്ത്യയിലേക്ക് കടല്‍മാര്‍ഗ്ഗം ഭീകരര്‍ എത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്കി നാവികസേന . ഇതിനായി ഭീകരരെ അയല്‍രാജ്യങ്ങളില്‍ പരിശീലനം നല്‍കുന്നതായി നാവികസേന മേധാവി സുനില്‍ ലാംബ വ്യക്തമാക്കി .
ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കഴിഞ്ഞ ദിവസം സംസ്ഥാന ഫിഷറീസ് വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു . കേരള ഇന്റലിജന്‍സ് നല്കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
കടലില്‍ സംശയാസ്പദമായ രീതിയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനം – സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ നാവിക – ഫിഷറീസ് വകുപ്പ് എന്നിവരെ അറിയിക്കണമെന്നായിരുന്നു ഫിഷറീസ് എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ നല്കിയ നിര്‍ദ്ദേശം .
Discussion about this post