ഡല്‍ഹി: ഇന്നലെ നടന്ന യോഗാദിനാചരണം ലോകഗിന്നസ് റെക്കോഡില്‍ ഇടംപിടിച്ചു. യോഗാഭ്യാസ പരിപാടിയിലൂടെ ഇന്ത്യ രണ്ട് ലോക റെക്കോഡുകളാണ് സ്വന്തമാക്കിയത്.
ഒരേ പരിപാടിയില്‍ ഏറ്റവും കൂടുതല്‍ പേരെ പങ്കെടുപ്പിച്ചുവെന്ന റെക്കോഡും, വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നായി ഏറ്റവുമധികം വിദേശ പൗരന്മാരെ ഒരേസമയം അണിനിരത്തി യോഗയില്‍ പങ്കെടുപ്പിച്ചു എന്ന റെക്കോഡും.
രാജ്പഥില്‍ നടന്ന യോഗാഭ്യാസ പ്രകടത്തില്‍ മുപ്പത്തയ്യായിരത്തിലധികം പേരാണ് പങ്കെടുത്തത്.
ഇന്ത്യ റെക്കോഡുകള്‍ സ്വന്തമാക്കിയെന്ന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സ് സീനിയര്‍ വൈസ് പ്രസിഡന്റ് മാര്‍കോ ഫ്രിഗറ്റി ഔദ്യോഗികമായി അറിയിച്ചു.
35,985 പേരാണ് രാജ്പഥില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്.
84 രാജ്യങ്ങളില്‍ നിന്നായി ഏറ്റവുമധികം വിദേശ പൗരന്മാരരാണ് പരിപാടിയില്‍ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്പഥില്‍ യോഗപരിപാടിക്ക് നേതൃത്വം നല്‍കിയത്. അമേരിക്ക, ഫ്രാന്‍സ് തുടങ്ങി 170ഓളം രാജ്യങ്ങളില്‍ യോഗാദിനാചരണവുമയി ബന്ധപ്പെട്ട് പരിപാടികള്‍ നടന്നു.
ഇന്ത്യയുടെ അപേക്ഷ പ്രകാരം യുഎന്‍ ആണ് ജൂണ്‍ 21 അന്താരാഷ്ട്രയോഗാ ദിനമായി പ്രഖ്യാപിച്ചത്. ഇന്ത്യയെ യോഗയിലൂടെ അന്താരാഷ്ട്ര സമൂഹം രേഖപ്പടുത്തുന്ന ദിവസമായി യോഗാദിനാചരണം മാറി. എല്ലാ വര്‍ഷങ്ങളിലും ലോകമെമ്പാടും ഇന്ത്യയുടെ നേതൃത്വത്തില്‍ ഇനി യോഗാദിനാചരണം വിപുലമായി നടക്കും.
Discussion about this post