ഇന്ത്യയില്‍ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തെയും കശ്മീരിലെ നിയമസഭയെയും ലക്ഷ്യം വെച്ചുകൊണ്ട് ഭീകര സംഘടനയായ ജയ്ഷ്-എ-മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് സൂചന. ബാലാകോട്ടിലെ ഭീകരരോടാണ് ആക്രമണത്തിന് തയ്യാറെടുക്കാന്‍ ഭീകരര്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പദ്ധതി തയ്യാറാക്കുന്നതില്‍ ജയ്ഷ് തലവന്‍ മസൂദ് അസറിന്റെ സഹോദരന്‍ മുഫ്തി റൗഫിനും പങ്കുണ്ടെന്ന് പറയപ്പെടുന്നു.
മസൂദ് അസറിന്റെ അനന്തരവന്‍ തല്‍ഹാ റഷീദിന്റെ കൊലപാതകത്തിനും ബാലാകോട്ട് വ്യോമാക്രമണത്തിനും പ്രതികാരമെന്ന മട്ടിലാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്. മലനിരകള്‍ക്കിടയിലൂടെയൊ മരുഭൂമിയിലൂടെയൊ കടല്‍ മാര്‍ഗത്തിലൂടെയൊ ഇന്ത്യയില്‍ കടന്ന് കൂടാന്‍ ഭീകരര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്.
ജയ്ഷ്-എ-മുഹമ്മദ് തന്നെയാണ് പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിന് നേരെ ചാവേറാക്രമണം നടത്തിയത്.
Discussion about this post