കര്‍ണാടകയില്‍ എംഎല്‍എ സ്ഥാനം രാജിവെച്ച വിമത കോണ്‍ഗ്രസ് നേതാവ് ഉമേഷ് ജാദവ് ബിജെപി വേദിയില്‍. കല്‍ബുര്‍ഗിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയില്‍ ബിജെപി നേതാവ് ബിഎസ് യെദൂരപ്പയൊടൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്.
മാര്‍ച്ച് നാലിന് സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയ ഉമേഷ് ജാദവ് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതിന് ശക്തിപകരുന്നതാണ് യെദൂരപ്പയൊടൊപ്പമുളള ചിത്രം.
വിപ്പ് ലംഘിച്ചതിന് ഉമേഷ് ജാദവിനെയടക്കം നാല് വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഉപേക്ഷിച്ചത്.ഇതില്‍ തീരുമാനം വരും മുന്‍പാണ് ഉമേഷ് ജാദവ് എംഎല്‍എ സ്ഥാനം
‘കോണ്‍ഗ്രസില്‍ തുടരുന്നതില്‍ ഞാന്‍ സംതൃപ്തനല്ല. എന്നിരുന്നാലും കുറച്ചു ആവശ്യങ്ങള്‍ ഞാന്‍ ഉന്നയിച്ചിരുന്നു. അവര്‍ യുക്തിയുള്ളവരാണ്. പാര്‍ട്ടി ആ കാര്യങ്ങള്‍ അംഗീകരിക്കുമോ എന്ന് കണ്ടറിയാമെന്നും’ ജാദവ് അന്ന് പ്രതികരിച്ചിരുന്നു.
വിമത എം.എല്‍.എമാരായ ഉമേഷ് ജാദവ്, രമേഷ് ജര്‍കിഹോളി, മഹേഷ് കുമതല്ലി, ബി നാഗേന്ദ്ര എന്നിവര്‍ പാര്‍ട്ടിയുമായി അകലം പാലിക്കുന്നതിനിടയിലാണ് ഉമേഷ് ജാദവിന്റെ രാജി.
Discussion about this post