അയോദ്ധ്യാ രാമജന്മഭൂമി തര്‍ക്കക്കേസില്‍ വിധി സമൂഹത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതത്തെപ്പറ്റി ബോധ്യമുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. വിഷയം മധ്യസ്ഥതയ്ക്ക് വിട്ട് നല്‍കണമോയെന്ന കാര്യത്തില്‍ കോടതി വിധി പുറപ്പെടുവിച്ചിട്ടില്ല.
മധ്യസ്ഥതയ്ക്ക് വിട്ട് നല്‍കുകയാണെങ്കില്‍ അതേപ്പറ്റിയുള്ള അറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ മുന്നോട്ട് വന്നു. അതേസമയം മധ്യസ്ഥ ചര്‍ച്ചയ്ക്ക് സമ്മതമാണെന്ന് മുസ്ലീം സംഘടനകള്‍ വ്യക്തമാക്കി. മധ്യസ്ഥ ചര്‍ച്ചകളുടെ രഹസ്യ സ്വഭാവം ഉറപ്പ് വരുത്തുമെന്നും കോടതി പറഞ്ഞു. അതേസമയം മധ്യസ്ഥതയാകുമ്പോള്‍ വിട്ടുവീഴ്ച വേണ്ടിവരുമെന്ന് ജസ്റ്റിസ് എസ്.ഐ.ബോബ്‌ഡെ ചൂണ്ടിക്കാട്ടി.
മധ്യസ്ഥത വിഫലമാകുന്ന ശ്രമമായിരിക്കുമെന്ന് ഹിന്ദു സംഘടനകള്‍ വാദിച്ചു. എന്നാല്‍ കഴിഞ്ഞ് പോയ കാര്യങ്ങല്‍ തങ്ങള്‍ക്ക് നിയന്ത്രിക്കാനാകില്ലെന്ന് ചരിത്രം തങ്ങള്‍ക്കറിയാമെന്നും കോടതി ചൂണ്ടിക്കാട്ടി. ബാബര്‍ ചെയ്തതിനെപ്പറ്റിയും അത് കഴിഞ്ഞെന്തുണ്ടായെന്നതിനെപ്പറ്റിയും കോടതി അന്വേഷിക്കുന്നില്ലെന്നും നിലവിലെ പ്രശ്‌നങ്ങളാണ് കോടതി പരിഗണിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് വേണമെങ്കില്‍ മധ്യസ്ഥത ചര്‍ച്ചയ്ക്ക് വേണ്ടവരുടെ പേരുകള്‍ നല്‍കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post