തന്റെ അക്കൗണ്ടിലെ സമ്പാദ്യം കുംഭമേളയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. 21 ലക്ഷം രൂപയാണ് ശുചീകരണതൊഴിലാളികള്ക്കായി മാറ്റിവെച്ചിരിക്കുന്നത്കുംഭയില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും
നിരവധി കാരണങ്ങളാല്‍ ഈ കുംഭമേള ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. അതില്‍ ഏറെ പ്രധാനം വൃത്തിയും, ശുചീകരണവുമാണ്. പങ്കെടുത്തവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായത്. കുംഭമേള നഗരിയെ വൃത്തിയായി സൂക്ഷിച്ച ശുചീകരണ തൊഴിലാളികളെയും മോദി അഭിനന്ദിച്ചു
.ഇതിനു മുന്‍പും ഇത്തരത്തിലുള്ള കാര്യങ്ങള്‍ മോദി ചെയ്തിരുന്നു.പ്രധാനമന്ത്രിക്ക് ലഭിച്ച സോള്‍ സമാധാനപുരസ്‌കാരത്തിന്റെ തുകയായ ഒന്നരക്കോടി രൂപ ഗംഗയുടെ ശുചീകരണത്തിനായി മോദി സംഭാവന ചെയ്തിരുന്നു.ഗംഗസംരക്ഷണ പദ്ധതിയായ നമാമി ഗംഗ എന്ന പേരില്‍ തുടങ്ങിയ പദ്ധതിയില്‍ മൂന്ന് കോടിയിലധികം പ്രത്യേകം സംഭാവന ചെയ്യുകയും ചെയ്തു.
ഗുജറാത്ത് മുഖ്യമന്ത്രി സഥാനം ഒഴിഞ്ഞപ്പോള്‍ ഗുജറാത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനായി 21 ലക്ഷം രൂപ സംഭാവനചെയ്തിരുന്നു.അതുപൊലെ തനിക്ക് കിട്ടിയ സമ്മാനങ്ങള്‍ ലേലം ചെയ്ത് അതില്‍ നിന്നും കിട്ടിയ 89.96 കോടി രൂപയും പെണ്‍കുട്ടികളുടെ വിദ്യാഭ്യസത്തിന് വേണ്ടി ചെലവഴിച്ചു.
Discussion about this post