20 രൂപയുടെ നാണയമിറക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. നിലവിലുള്ള നാണയ മാതൃകകളില്‍ നിന്ന് വ്യത്യസ്തമായി 12 കോണുകളോടു കൂടിയ ഡോഡെക്കാന് ശൈലിയിലാണ് പുതിയ നാണയമം രൂപ കല്പന ചെയ്തിരിക്കുന്നത്.
ഇത് സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി. 10 വര്‍ഷം മുന്‍പ് 2009 മാര്‍ച്ചിലാണ് 10 രൂപയുടെ നാണയം പുറത്തിറക്കിയത്.ശേഷം 10 വര്‍ഷം കഴിയുമ്പോഴാണ് 20 രൂപ നാണയം പുറത്തിറങ്ങുന്നത്.
പുതിയ നാണയം ഇങ്ങനെയാണ്.നാണയത്തിന്റെ പുറത്തുള്ള വൃത്തം 65 ശതമാനം ചെമ്പും 15 ശതമാനം സിങ്കും 20 ശതമാനം നിക്കലും ഉപയോഗിച്ചാവും നിര്‍മിക്കുക. ഉള്ളിലെ വൃത്തത്തില്‍ 75 ശതമാനം ചെമ്പും 20 ശതമാനം സിങ്കും 5 ശതമാനം നിക്കലും ഉപയോഗിക്കും. നാണയത്തിന്റെ രൂപത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങലൊന്നും പുറത്ത് വിട്ടിട്ടില്ല.
Discussion about this post