ജമ്മു കശ്മീരിലെ ബസ് സ്റ്റാന്‍ഡിലുണ്ടായി ഗ്രനേഡ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി ഉയര്‍ന്നു. സ്‌ഫോടനം നടന്ന ഉടന്‍ തന്നെ മുഹമ്മദ് ഷരീഖ് എന്ന 17 വയസ്സുകാരന്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തില്‍ 33 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിലൊരാളാണ് ഇന്ന് മരണപ്പെട്ടത്.
ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനാണ് ആക്രമണത്തിന് പിന്നിലെന്ന് ജമ്മു കശ്മീര്‍ ഡി.ജി.പി എം.കെ.സിംഗ് വ്യക്തമാക്കി. ഗ്രനേഡെറിഞ്ഞ കുല്‍ഗാം സ്വദേശി യാസിര്‍ ജാവേദ് ഭട്ട് പോലീസിന്റെ പിടിയിലായിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
2018 മേയ് മാസം മുതല്‍ ജമ്മുവില്‍ സംഭവിക്കുന്ന മൂന്നാമത്തെ ഗ്രനേഡാക്രമണമാണിത്.
Discussion about this post