വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടുകൊണ്ട് സിക്കിമിലെ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്.കെ.എം) ബി.ജെ.പിയുമായി സഖ്യം രൂപീകരിച്ചു. ഭരണപക്ഷമായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിനെതിരെയാണ് (എസ്.ഡി.എഫ്) ഇരു കൂട്ടരും.
വ്യാഴാഴ്ച എസ്.കെ.എം നേതാക്കള്‍ ഡല്‍ഹിയില്‍ വന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിനെയും ഇവര്‍ കണ്ടു.
തിരഞ്ഞെടുപ്പുകളില്‍ ഇരു കൂട്ടരും ഒന്നിച്ചായിരിക്കും മത്സരിക്കുക. സീറ്റ് വിഭജനത്തെപ്പറ്റിയുള്ള കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ തീരുമാനിക്കുന്നതായിരിക്കും.
Discussion about this post