അയോധ്യയില്‍ ഒരു പള്ളി നിര്‍മിക്കാം എന്നാല്‍ ആ പള്ളി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേരില്‍ ആയിരിക്കണമെന്നും അയോധ്യയിലെ സന്യാസി.
.കലാമിന്റെ പേരില്‍ ഡോ. എ.പി.ജെ അബ്ദുള്‍കലാം മസ്ജിദ് എന്ന് പേരില്‍ ഒരു പള്ളി വന്നാല്‍ അതിനെ സ്വാഗതം ചെയ്യും. അതിന് ഞങ്ങള്‍ സ്ഥലം തരാം. ബാബറിന്റെ പേരില്‍ പള്ളി വരുന്നതിനോട് യോജിപ്പില്ല- അദ്ദേഹം പറഞ്ഞു. അയോധ്യ കേസ് മധ്യസ്ഥചര്‍ച്ചയ്ക്കു വിട്ട സുപ്രീം കോടതി തീരുമാനത്തേയും അദ്ദേഹം സ്വാഗതം ചെയ്തു.തീവ്രവാദിയും അന്യ ദേശക്കാരനുമായ ബാബറിന്റെ പേരില്‍ പള്ളി പണിയുന്നതിനോട് യോജിപ്പില്ലെന്നും സ്ഥലം വിട്ടു നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ കേസ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിടുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്ന് നിരീക്ഷിച്ചതിന് ശേഷമായിരുന്നു കോടതിയുടെ ഉത്തരവ്. ഫൈസാബാദില്‍ വെച്ചായിരിക്കും മധ്യസ്ഥ ചര്‍ച്ച നടക്കുക. മധ്യസ്ഥ ചര്‍ച്ച അതീവ രഹസ്യമായിരിക്കുമെന്നും, ചര്‍ച്ചയെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും കോടതി പറഞ്ഞു.
റിട്ടയേര്‍ഡ് ജഡ്ജ് എഫ്.എം ഖലീഫുള്ളയാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുക. അദ്ദേഹത്തെക്കൂടാതെ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരും മധ്യസ്ഥ സംഘത്തിലുണ്ടായിരിക്കും.
അയോധ്യ ഭൂമി തര്‍ക്കത്തിന്റെ ‘ശാശ്വതമായ പരിഹാരത്തിനായി’ സാധ്യത തേടിയാണ് സുപ്രീം കോടതി വിഷയം മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിട്ടത്.
Discussion about this post