കേരളാ നഴ്സിംഗ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എന്‍.ജി.ഒ യൂണിയന് ദയനീയ പരാജയം നേരിടേണ്ടി വന്നു. എട്ടില്‍ ആറ് സീറ്റിലും ജയം നേടി യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യു.എന്‍.എ) കൗണ്‍സില്‍ പിടിച്ചെടുത്തു. വെറും രണ്ട് സീറ്റില്‍ മാത്രമാണ് എന്‍.ജി.ഒ യൂണിയന് വിജയിക്കാന്‍ സാധിച്ചത്.
പൊതുവിഭാഗത്തിലെ ആറ് സീറ്റും യു.എന്‍.എ നേടി. നഴ്സുമാരുടെ ജനകീയ വിജയമാണ് ഇതെന്ന് യു.എന്‍.എയും അഖിലേന്ത്യാ പ്രസിഡന്റ് ജാസ്മിന് ഷാ പറഞ്ഞു. 5 വര്‍ഷം കൂടുമ്പോള്‍ നഴ്സിംഗ് കൗണ്‍സിലില്‍ തിരഞ്ഞെടുപ്പ് നടക്കാറുണ്ടെങ്കിലും കഴിഞ്ഞ 10 വര്‍ഷമായി വിവധ കാരണങ്ങളാല്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല.
യു.എന്‍.എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, സെക്രട്ടറി സുജനപാല്‍ അച്യുതന്, ദേശീയ വൈസ് പ്രസിഡന്റ് ഹാരിസ് മണലുംപാറ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രശ്മി പരമേശ്വരന്, സിബി മുകേഷ്, കോഴിക്കോട് ജില്ലാ ട്രഷറര്‍ എബി റപ്പായ് എന്നിവരാണ് പൊതുവിഭാഗത്തില്‍ വിജയിച്ചവര്‍. എഎന്‍എം കാറ്റഗറിയില്‍ എസ് സുശീല, ടി.പി ഉഷ എന്നവര്‍ വിജയിച്ചു.
Discussion about this post