തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന് എത്തുമെന്ന വാര്‍ത്തയെ നിസാരവത്ക്കരിച്ച് കോണ്‍ഗ്രസ് എം.പിയും തിരുവനന്തപുരത്ത് യു.ഡി.എഫ് സാധ്യത കല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥിയുമായ ശശി തരൂര്‍. കുമ്മനം തനിക്ക് വലിയ എതിരാളിയല്ലെന്ന് തരൂര്‍ പറഞ്ഞു. വ്യക്തിപ്രഭാവം നോക്കിയല്ല ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും തരൂര്‍ പ്രതികരിച്ചു.
തിരുവനന്തപുരത്ത് ബി.ജെപിയ്ക്ക് നിര്‍ത്താവുന്ന ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയാണ് കുമ്മനം രാജശേഖരനെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരന് എംപി പറഞ്ഞു. കുമ്മനത്തിന്റെ വരവ് പാര്‍ട്ടിക്ക് ഉണര്‍വേകും. ബി.ജെ.പിക്ക് ലഭിക്കാവുന്ന നല്ല സ്ഥാനാര്‍ത്ഥിയാണ് കുമ്മനം. കോണ്‍ഗ്രസിന്റെ ശശി തരൂരിനെ കുമ്മനം തോല്‍പ്പിച്ചിരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും വി. മുരളീധരന് പറഞ്ഞു.
കുമ്മനത്തിന്റെ വരവിനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളയും സ്വാഗതം ചെയ്തിരുന്നു.സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ബി.ജെപിയും ഇഷ്ടപ്പെടുന്ന നേതാവാണ് അദ്ദേഹമെന്നും ശ്രീധരന് പിള്ള പറഞ്ഞു.സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് താന്‍ ആഗ്രഹിച്ചിരുന്നെന്ന് കുമ്മനം രാജശേഖരന് പ്രതികരിച്ചിരുന്നു. പാര്‍ട്ടി ആഗ്രഹിക്കുന്നതും അത് തന്നെയാണെന്ന് തോന്നിയെന്നും അങ്ങനെയാണ് രാജി തീരുമാനിച്ചതെന്നും കുമ്മനം പറഞ്ഞു.
എന്റെ സാനിധ്യം കേരളത്തില്‍ ഉണ്ടായാല്‍ കൊള്ളാമെന്ന് ആഗ്രഹിച്ചിരുന്നു. പാര്‍ട്ടിയും അത് ആഗ്രഹിച്ചു. ഇനി കേരളത്തില്‍ വന്ന ശേഷം എന്തെല്ലാം ചെയ്യണമെന്ന് ആലോചിക്കണം. രാജി കാര്യം നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍ മിസോറാമിലെ തിരക്ക് കാരണം രാജി നീണ്ടുപോകുകയായിരുന്നുവെന്നും കുമ്മനം പറഞ്ഞിരുന്നു.
തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മിസോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജശേഖരന് രാജി വെച്ചത്. കുമ്മനത്തിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ഇതോടെ തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ഥിയാകുമെന്ന കാര്യം ഉറപ്പായി.
Discussion about this post