പാക്കിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകള്‍ക്കെതിരെ ഇന്ത്യ നടത്തിയ വ്യോമാക്രമണം ലക്ഷ്യം കണ്ടുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പുല്‍വാമ ഭീകരാക്രമണം നടത്തിയ ജയ്ഷ്-എ-മുഹമ്മദിനെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്‍ നയത്തിനെതിരെയും വിദേശകാര്യ മന്ത്രാലയം സംസാരിച്ചു. ആക്രമണം നടത്തിയത് തങ്ങളാണെന്ന് ജയ്ഷ് തന്നെ സമ്മതിക്കുമ്പോള്‍ പാക്കിസ്ഥാന്‍ എന്തിനാണ് അതിനെ എതിര്‍ക്കുന്നതെന്ന് ഇന്ത്യ ചോദിച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരുടെ മുന്നിലായിരുന്നു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പാക്കിസ്ഥാന്‍ ഒരു പുതിയ പാക്കിസ്ഥാനാണെന്നും പുതിയ വിചാരങ്ങളാണ് പാക്കിസ്ഥാനുള്ളതെന്നും പറയുമ്പോള്‍ പുതിയ നടപടികള്‍ പാക്കിസ്ഥാന്‍ എടുത്ത് കാണിക്കണമെന്ന് ഇന്ത്യന്‍ വിദശേകാര്യ മന്ത്രാലയം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക്കിസ്ഥാന്റെ ഒരു എഫ്-16 വിമാനം വെടിവെച്ചിട്ടതിന് ദൃക്‌സാക്ഷികളുണ്ടെന്ന് ഇന്ത്യ പറഞ്ഞു. എഫ്-16 ഉപയോഗിച്ചിട്ടുണ്ടോയെന്ന് യു.എസിനോട് സ്ഥിരീകരിക്കാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രവീഷ് കുമാര്‍ പറഞ്ഞു.
കൂടാതെ ഇന്ത്യയുടെ രണ്ടാമതൊരു വിമാനത്തെ പാക്കിസ്ഥാന്‍ വെടിവെച്ചിട്ടിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കില്‍ അതിന്റെ വീഡിയോ പുറത്ത് വിടാനും ഇന്ത്യ ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ പക്കല്‍ ഇതിന്റെ വീഡിയോ ഉണ്ടെങ്കില്‍ എന്ത് കൊണ്ട് അത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് വിട്ട് നല്‍കിയില്ലെന്നും രവീഷ് കുമാര്‍ ചോദിച്ചു.
Discussion about this post