ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ രണ്ട് എംഎല്‍എ.മാര്‍ കൂടി രാജിവെച്ചു ബിജെപിയില്‍ ചേര്‍ന്നതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പതം പൂര്‍ണമായെന്നാണ് വിലയിരുത്തല്‍. അടുത്തയിടെ നാല് എംഎല്‍എമാരാണ് സംസ്ഥാനത്ത് ബിജെപിയില്‍ ചേര്‍ന്നത്. ജുനഗഢ് ജില്ലയിലെ മാണാവദര് എംഎല്‍എ.യും സംസ്ഥാന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ ജവഹര്‍ ചവഡ കഴിഞ്ഞ ദിവസം ബിജെപി.യില്‍ ചേര്‍ന്നു. സുരേന്ദ്രനഗര്‍ ജില്ലയിലെ ധ്രംഗ്ധ്ര എംഎ!ല്‍എ.യായ പര്‍ഷോത്തം സാബരിയയും രാജിവെച്ചു. ബിജെപി.യില്‍ ചേരാന്‍ എതിര്‍പ്പില്ലെന്നു അദ്ദഹവും വ്യക്തമാക്കി.
ഇതിനിടയില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവായി വിശേഷിപ്പിക്കപ്പെട്ടിരുന്ന അല്‍പേഷ് താക്കൂറും ബിജെപിയിലേക്ക് പോകാനൊരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ . മാര്‍ച്ച് 12ന് അഹമ്മദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചേരാനിരിക്കെയുണ്ടായമാറ്റങ്ങള് പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്.
സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിക്ക് രാജിക്കത്ത് നല്‍കിയശേഷം ബിജെപി.സംസ്ഥാന സമിതി ഓഫീസായ കമലത്തിലെത്തുകയായിരുന്നു ജവഹര്‍ ചാവഡ. ഭരണകക്ഷിയുടെ ഭാഗമാകുന്നതാണ് ജനസേവനത്തിന് കൂടുതല്‍ നല്ലതെന്നും നരേന്ദ്ര മോദിയെപ്പോലുള്ള നേതാവിനെയാണ് രാജ്യത്തിന് ആവശ്യമെന്നും പറഞ്ഞു. പാര്‍ട്ടിസ്ഥാനങ്ങളും അംഗത്വവും രാജിവെക്കുന്നതായി രാഹുല്‍ ഗാന്ധിക്ക് ഇമെയില്‍ അയച്ചെന്നും വ്യക്തമാക്കി. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായ ജവഹര്‍ ചവഡ ആറു തവണ മാണാവദറില് മത്സരിച്ചതില്‍ നാലു വട്ടവും വിജയിച്ചു. 2017ല്‍ 29,763 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഹാട്രിക് വിജയം നേടി.നിയമസഭയില്‍ 77 എംഎ!ല്‍എ.മാരുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ അംഗബലം ഇപ്പോള്‍ 72 ആയി. കഴിഞ്ഞ ജൂലായിയില്‍ കുംവര്‍ജി ബാവലിയയാണ് ആദ്യം രാജിവെച്ച് ബിജെപി.യിലെത്തിയത്. മന്ത്രിയായ ഇദ്ദേഹം ഉപതിരഞ്ഞെടുപ്പിലും വിജയിച്ചു. ഊഞ്ചയില്‍ നിന്നുള്ള എംഎല്‍എ. ആശാ പട്ടേല്‍ കഴിഞ്ഞ മാസം രാജിവെച്ച് ബിജെപി.യില്‍ ചേര്‍ന്നു. ഒരു ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട തലാല എം!ല്‍എ. ഭഗവന്‍ ബറാഡിനെ കഴിഞ്ഞദിവസം സ്പീക്കര്‍ അയോഗ്യനുമാക്കിയിരുന്നു.
Discussion about this post