അടുത്തകാലത്ത് ഏറ്റവുമധികം ചര്‍ച്ചയായതും , കൂടുതല്‍ തെരഞ്ഞതുമായ വാക്കാണ് ” ഹൗ ഈസ് ദ ജോഷ് ” . ഉറി സൈനിക കേന്ദ്രത്തിലെ ഭീകാരക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ സര്‍ജ്ജിക്കല്‍ സ്ട്രൈക്കിനെ ആസ്പദമാക്കി നിര്‍മ്മിച്ച ‘ ഉറി ദ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക് ‘ എന്ന സൂപ്പര്‍ ഹിറ്റ് ചലച്ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രയോഗമായിരുന്നു .
പ്രധാനമന്ത്രി , പ്രതിരോധമന്ത്രിയടക്കം നിരവധി പേരാണ് വിവിധസന്ദര്‍ഭങ്ങളില്‍ ഈ വാക്ക് ഉപയോഗിച്ചത് . ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിലൂടെ ഭീകരവാദികളുടെ കേന്ദ്രം തകര്‍ക്കപ്പെട്ടപ്പോഴും ” ഹൗ ഈസ് ദ ജോഷ് ” സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു .
ചിത്രം പ്രദര്‍ശനത്തിനെത്തിയതിന് പുറകെ ഈ വാക്കിന്റെ അര്‍ത്ഥവും ഉറവിടവും തിരക്കിയിറങ്ങിയവര്‍ നിരവധിയാണ് . ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകന് തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് .
തന്റെ ബാല്യകാല സ്മരണകളില്‍ തങ്ങി നിന്നിരുന്ന ഒരു വാക്കാണ് ഇതെന്നാണ് സംവിധായകനായ ആദിത്യധാര് വെളിപ്പെടുത്തിയിരിക്കുന്നത് .
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡിഫന്‍സ് വകുപ്പിലുള്ള സുഹൃത്തുക്കള്‍ക്ക് ഒപ്പം പതിവായി ആര്‍മി ക്ലബുകളില്‍ പോകുക പതിവായിരുന്നു . ഈ സമയങ്ങളില്‍ ഒരു റിട്ടയറായ ബ്രിഗേഡിയര്‍ കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കുമായിരുന്നു . ‘ ഹൗ ഈസ് ദ ജോഷ് ‘ എന്ന് അദ്ദേഹം ചോദിക്കുമ്പോള്‍ ” ഹൈ സര്” എന്ന് ഉറക്കെ മറുപടി നല്‍കണമായിരുന്നു . ഏറ്റവും ഉച്ചത്തില്‍ മറുപടി നല്കുന്ന ആളിന് അദ്ദേഹം ചോക്ലേറ്റ് നല്‍കും . അങ്ങനെ കേട്ട് പതിഞ്ഞതാണ് ആ വാക്കുകള്‍ .
വളരെ കുറച്ചു ആര്മിക്കാര് മാത്രമേ ആ വാക്ക് ഉപയോഗിച്ച് കേട്ടിട്ടുള്ളൂ . സിനിമയിലൂടെ ആ വാക്കുകള്‍ ശ്രദ്ധിക്കാപ്പെട്ടതോടെ മറ്റൊരു തലം കൈവരുകയായിരുന്നു . കിട്ടിയ സ്വീകാര്യത മാസ്മരികവും മനോഹരവും എന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ . ആദിത്യധാര് വ്യക്തമാക്കി
Discussion about this post