ലീഗിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ പരിഹസിച്ച് മന്ത്രി കെ.ടി ജലില്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനൊപ്പമാണ് ഖുറാന് കയ്യില്‍ പിടിച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. പോസ്റ്റില്‍ പറയുന്ന അഭിപ്രായവുമായി യാതൊരു ബന്ധവുമില്ലാതെ ഖുറാന് കയ്യില്‍ പിടിച്ചിരിക്കുന്ന ഫോട്ടോ ഉപയോഗിച്ചതിന് പിന്നില്‍ മത രാഷ്ട്രീയം തന്നെയെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. സമാനമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമും രംഗത്തെത്തി. ലീഗ് നേതാവാണ് ഇത്തരമൊരു ഫോട്ടോ ഉപയോഗിച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു പുകില് എന്നാണ് വി.ടി ബല്‍റാമിന്റെ ചോദ്യം.
https://www.facebook.com/photo.php?fbid=10156480016259139&set=a.10150384522089139&type=3&theater
മുസ്ലിം കളുടെ വോട്ട് കിട്ടാനുള്ള സൈക്കിള്‍ഓടിക്കല്‍ മൂവ്മെന്റ്, ഖുര്‍ആന്‍ ഒക്കെ കയ്യില്‍ പിടിച്ചു ഇരിക്കുന്നത്. ലോക ദുരന്തം ആണല്ലോ ഈ മന്ത്രി-എന്നാണ് പരിഹാസം.
ലീഗ് യോഗം തുടങ്ങുന്നത് ഖുറാനും,അദീസും ഓതിട്ടാണെന്ന് കളിയാക്കിയ ജലീല്‍ ഇപ്പൊസിപിഎം യോഗങ്ങളില്‍ ഖുറാനും കൊണ്ടാ നടപ്പ എന്നാണ് മറ്റൊരു വിമര്‍ശനം.
വി.ടി ബല്‍റാം നിസ്ക്കാരപായയില്‍ മുസ്ലിം തൊപ്പി ധരിച്ച് ഇരിക്കുന്ന ചിത്രം സഹിതം ചിലര്‍ ഇതിന് മറുപടിയും നല്‍കുന്നുണ്ട്.
Discussion about this post