കാഹളം മുഴങ്ങി.ഇനി വാശിയേറും പോരാട്ടം.17ാമത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു.ഏപ്രില്‍ 11 ന് ആരംഭിച്ച് മെയ് 19 വരെ ഏഴു ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പ് പ്രഖ്യപനത്തിന് പിന്നാലെ പെരുമാറ്റചട്ടവും നിലവില്‍ വന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതോടെ തന്റെ ഔദ്യോഗിക സംവിധാനങ്ങളൊക്കെ ഒഴിവാക്കിയിരിക്കുകയാണ് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്
തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായതിന് പിന്നാലെ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് പ്രത്യേക വിമാനം ഒഴിവാക്കി സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. തുടര്‍ന്നാണ് മന്ത്രി തന്റെ ഔദ്യോഗിക സംവിധാനങ്ങളൊഴിവാക്കി യാത്ര ചെയ്തത്.ചെന്നൈയില്‍ ഒരു പൊതുപരിപാടിക്കായി എത്തിയ മന്ത്രി സര്‍ക്കാര്‍ വാഹനങ്ങളും, സുരക്ഷാവാഹനങ്ങളും ഒഴിവാക്കി പാര്‍ട്ടിയുടെ വാഹനത്തിലാണ് വിമാനത്താവളത്തിലേക്ക് എത്തിയത്.
ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് വിമാനം പുറപ്പെടുന്നതിന് അല്പം മുന്‍പാണ് മന്ത്രി പ്രത്യേക വിമാനം ഒഴിവാക്കിയത്. രാത്രി 8.40 ന്റെ ഡല്‍ഹി വിമാനത്തിലാണ് മന്ത്രി യാത്ര ചെയ്തത്.
അതേ സമയം തന്നെ യാത്രയാക്കൻ ഉദ്യോഗസ്ഥരോട് വിമാനത്താവളത്തിലേക്ക് എത്തേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞതായും സൂചനയുണ്ട്.
Discussion about this post