പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ വധിച്ച് സൈന്യത്തിന്റെ പകരം വീട്ടല്‍ . മുഹമ്മദ് ഭായി എന്നറിയപ്പെടുന്ന മുദാസിര്‍ അഹമ്മദ് ഖാനെയാണ് ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ത്രാല്‍ പ്രദേശത്ത് വച്ചാണ് സൈന്യം ഇയാളെ ഏറ്റുമുട്ടലില്‍ വധിച്ചത്. മൂന്ന് ഭീകരരെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതില്‍ ഒരാള്‍ അഹമ്മദ് ഖാനാണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു.
ഫെബ്രുവരി 14 ന് നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഇയാളാണ് എന്നാണു അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നത്. .പുല്‍വാമ ജില്ലക്കാരനായ ഇയാള്‍ ഇലക്ട്രിഷ്യനാണ് . ആക്രമണത്തിന് ഉപയോഗിച്ച വാഹവും സ്ഫോടകവസ്തുക്കളും സംഘടിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് ഇയാള്‍ ആണെന്നാണ് കണ്ടെത്തി.
്.2017 മുതല്‍ ഇയാള്‍ ജെയ്ഷെ മുഹമ്മദ് സംഘടനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായിട്ടാണ് കണ്ടെത്തല്‍ . ജയ്ഷെ മുഹമ്മദിന്റെ പ്രമുഖനായിരുന്ന നൂര്‍ മുഹമ്മദ് താന്ത്രിയാണ് ഇയാളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിച്ചത്. 2017 ഡിസംബറില്‍ കാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ നൂര്‍ മുഹമ്മദ് താന്ത്രിയെ സൈന്യം വധിച്ചിരുന്നു . ഇതിന് ശേഷം മിര്‍ മൊഹാലയിലെ താമസക്കാരനായിരുന്ന മുദാസിര്‍ 2018 ജനുവരി 14 ന് വീടുവിട്ട് ജയ്ഷെയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറുകയായിരുന്നു .സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചിരുന്ന ആദില്‍ അഹമ്മദ് മുദാസിറുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു.
https://braveindianews.com/10/03/204736.php
.ബിരുദ്ധധാരിയായ മുദാസിര്‍ ഐടിഐയില്‍ നിന്നും ഇലക്ട്രിക്ഷന് കോഴ്സ് പാസ്സായി തുടര്‍ന്ന് ജോലി ചെയ്തു വരികെയാണ് ജയ്ഷെയിലേക്ക് ചേരുന്നത് . 2018 ജനുവരില്‍ ലെത്പോരയിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിലും സുജ്വാനിയിലെ സൈന്യക്യാമ്പിന് നേരെ നടന്ന ആക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന .
Discussion about this post