തിരുവനന്തപുരം മണ്ഡലത്തില്‍ സി ദിവാകരനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത് ശശി തരൂരിനെ ജയിപ്പിക്കാനാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തരൂരിനു വോട്ടു മറിക്കാനുള്ള കച്ചവടത്തിന്റെ ഭാഗമായാണ് സി.ദിവാകരനെ സ്ഥാനാര്ഥിയാക്കിയതെന്നും പരിവര്‍ത്തന്‍ യാത്രയുടെ സമാപന ചടങ്ങില്‍ സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടു മറിച്ചതിന് നടപടി നേരിട്ടയാളാണ് സി ദിവാകരന്‍. അങ്ങനെയൊരു ആളെത്തന്നെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിനെ ജയിപ്പിക്കാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്.വോട്ട് കച്ചവടത്തിനാണ് സിപിഎം തുടക്കമിട്ടിരിക്കുന്നത്. .
ശബരമല വിശ്വാസികളെ ആക്ഷേപിച്ചയാളാണ് ശശി തരൂരെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാവുമെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ എതിരാളികള്‍ക്കിടയില്‍ പരിഭ്രാന്തിയായെന്ന് ചടങ്ങില്‍ സംസാരിച്ച ഒ രാജഗോപാല്‍ എംഎല്‍എ പറഞ്ഞു.
Discussion about this post