മാര്‍ച്ച് 31നകം പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ റദ്ദാകും.ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ ആധാറുമായി പാന്‍ ബന്ധിപ്പിക്കണം.
ആധാറുമായി ലിങ്ക് ചെയ്യാത്ത പക്ഷം ഭാവിയില്‍ നിരവധി പ്രശ്നങ്ങള്‍ നേരിട്ടേക്കാം. കഴിഞ്ഞ വര്‍ഷംതന്നെ 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ നിര്‍ജീവമാക്കി.
മാര്‍ച്ച് 31 എന്ന അവസാന ദിവസം പിന്നിട്ടാല്‍ ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍കൂടി റദ്ദു ചെയ്യപ്പെട്ടേക്കാം.പാന്‍ നിര്‍ജീവമായാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നുമാത്രമല്ല റീഫണ്ട് ലഭിക്കുകയുമില്ല.
ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മറ്റ് സാമ്പത്തിക ആവശ്യങ്ങള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
Discussion about this post