ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ.സുധാകരന് കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മത്സരരംഗത്തേക്ക് ഇല്ലെന്ന് സുധാകരന് നേരത്തേ വ്യക്തമാക്കിയിരുന്നു.തനിക്ക് വ്യക്തിപരമായ അസൗകര്യങ്ങളുണ്ടെന്നായിരുന്നു സുധാകരന്റെ പറഞ്ഞിരുന്നു.സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പി.കെ.ശ്രീമതിയാണ് സുധാകരന്റെ എതിരാളി.പി.സി.ചാക്കോയും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. അവസാന ആയുധമെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയെയും രംഗത്തിറക്കാമെന്ന് സുധാകരന് പ്രതികരിച്ചിട്ടുണ്ട്.
കേരളത്തില്‍ ആരും ഹൈക്കമാന്‍ഡ് നിര്‍ദേശം അനുസരിക്കാതിരിക്കില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നില്ലെന്ന വാര്‍ത്ത തെറ്റാണെന്നും സുധാകരന് ഡല്‍ഹിയില്‍ വ്യക്തമാക്കി. ‘അവസാനത്തെ ആയുധം എന്ന രീതിയില്‍ മാത്രമേ ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കൂ. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ അദ്ദേഹവും മത്സരിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ തീപാറുന്ന പോരാട്ടമായിരിക്കും കണ്ണൂരിലേത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുധാകരന് 6566 വോട്ടുകള്‍ക്കാണ് ശ്രീമതിയോട് പരാജയപ്പെട്ടത്. എന്നാല്‍, 2009ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സുധാകരന് 43,151 വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു.
Discussion about this post