അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീംകോടതി നിയമിച്ച മധ്യസ്ഥ സംഘം ചൊവ്വാഴ്ച അയോധ്യയിലെത്തും. രാവിലെ 11 മണിക്ക് വിമാനത്തിലെത്തുന്ന സംഘത്തിനുവേണ്ടി അവധ് സര്‍വകലാശാല കാമ്പസില്‍ എല്ലാ ഓഫിസ് സൗകര്യങ്ങളുമടങ്ങിയ ‘മിനി സെക്രട്ടേറിയറ്റ്’ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ല ഭരണകൂടമാണ് സൗകര്യങ്ങള്‍ ചെയ്തത്.
സംഘത്തിന്റെ പ്രവര്‍ത്തനം രഹസ്യമായിരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. അതിനനുസരിച്ച നടപടികളാണ് ജില്ല ഭരണകൂടം സ്വീകരിക്കുന്നത്. മധ്യസ്ഥര്‍ നേരിട്ട് നിയമിച്ച ഉദ്യോഗസ്ഥരും കൂടാതെ ഹിന്ദി, ഇംഗ്ലീഷ് ടൈപ്പിസ്റ്റുമാരുമാണ് നിലവില്‍ സംഘത്തെ സഹായിക്കാനുണ്ടാവുക. ഇവര്‍ മൂന്ന് ദിവസം അയോധ്യയില്‍ തങ്ങുമെന്നാണ് അറിയുന്നത്.
Discussion about this post