സിനിമാതാരം സുരേഷ് ഗോപി ബിജെപി സഥാനാര്‍ത്ഥി ഒ രാജഗോപാലിന്റെ പ്രചരണത്തിനായി അരുവിക്കരയിലെത്തി
വെള്ളനാട് നിന്നാണ് സുരേഷ് ഗോപി പ്രചാരണം ആരംഭിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒ.രാജഗോപാലിനുണ്ടായ തോല്‍വിക്ക് അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പ്രായശ്ചിത്തം ചെയ്യണമെന്ന് സുരേഷ് ഗോപി പറഞ്ഞു. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഫലം രാജഗോപാലിന്റെ വിജയപ്രഖ്യാപനമാകണം.
കേരളത്തിലെ ഭരണാധികാരികളുടെ ധാര്‍ഷ്ട്യത്തിന് അരുവിക്കരയിലെ ജനം മറുപടി നല്‍കണം. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ദീര്‍ഘവീക്ഷണമുള്ള ഭരണകര്‍ത്താക്കള്‍ വരേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. മോദിയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്ന് എന്തും പിടിച്ചു പറിച്ചു കൊണ്ടുവരാനുള്ള ശക്തി ആര്‍ജ്ജിക്കാന്‍ കേരളത്തിനായില്ല. അതിന് ഉത്തരമായിരിക്കണം ഈ തിരഞ്ഞെടുപ്പില്‍ രാജഗോപാലിന്റെ വിജയത്തിലൂടെ ഉണ്ടാവേണ്ടത്. അടുത്ത എട്ടു മാസം കൊണ്ട് അരുവിക്കരയില്‍ തേനും പാലും ഒഴുക്കുമെന്ന് താന്‍ പറയുന്നില്ല. എന്നാല്‍, എട്ടു മാസം കൊണ്ട് ഗണ്യമായ മാറ്റം ഉണ്ടാക്കാന്‍ രാജഗോപാലിനായാല്‍ അടുത്ത അത് കേരളത്തില്‍ ഒരു വമ്പിച്ച മുന്നേറ്റത്തിന് തുടക്കം കുറിക്കാനാവുമെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് പുന:സ്ഥാപിക്കാനുള്ള യുദ്ധത്തില്‍ താനും ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
പൂവച്ചല്‍, വീരണകാവ്, കുറ്റിച്ചല്‍,ആര്യനാട്, ഉഴമലയ്ക്കല്‍,തൊളിക്കോട്, വിതുര തുടങ്ങി മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളിലും സുരേഷ് ഗോപി പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. സുരേഷ് ഗോപിക്കു പുറമേ സീരിയല്‍ താരങ്ങളും ബിജെപി സ്ഥാനാര്‍ത്ഥിക്കായി അരുവിക്കരയിലെ പ്രചരണ പരിപാടികളില്‍ സജീവമാണ്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാറിന്റെ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി സിനിമാ താരവും ചാലക്കുടി എംപിയുമായ ഇന്നസെന്റും ഇന്ന് അരുവിക്കരയിലുണ്ട്.
Discussion about this post