കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറി കൊണ്ടിരിക്കുന്ന വേളയില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ഒരു ബിജെപി നേതാവ് കൂടി ബിജെപിയില്‍.തൃണനൂല് കോണ്‍ഗ്രസ് പാര്‍ട്ടി എംപി അനുപം ഹസ്ര ബിജെപിയില്‍ ചേര്‍ന്നത്. ഇന്ന് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഹസ്ര ബിജെപിയില്‍ ചേര്‍ന്നത്.
ബിര്‍ഭം ജില്ലയിലെ ബോല്പ്പൂര് മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഹസ്ര. വിശ്വഭാരതി യൂണിവേഴ്സിറ്റയിലെ അധ്യാപകനായ ഹസ്ര 2014ലാണ് ലോക്സഭയിലേക്ക് തെരഞ്ഞടുക്കപ്പെടുന്നത്. സമീപകാലങ്ങളിലാണ് തൃണമൂല്‍ പാര്‍ട്ടിക്കെതിരെയും നേതാക്കന്മാര്ക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഹസ്രയെ ശാസിച്ചിരുന്നു.
എംപിയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ തൃണമൂല്‍ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി ഡോ. രാം ചന്ദ്ര ദോമിനെ രണ്ട് ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് ഹസ്ര പരാജയപ്പെടുത്തിയത്.
Discussion about this post