കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ എതിരിടാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃണമൂല്‍ കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന സിപിഎം നേതാവ് ഗൗതം ദേബിന്റെ പ്രസ്താവന ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ സാഹചര്യത്തിലാണ് നയം വ്യക്തമാക്കിക്കൊണ്ട് യെച്ചൂരി രംഗത്തെത്തിയത്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിനല്‍ സ്വീകരിച്ച പ്രമേയം പിന്തുടരുമെന്നും കോണ്‍ഗ്രസുമായി സഖ്യത്തിനില്ല എന്നും യെച്ചൂരി അറിയിച്ചു.
ദേബിന്റെ പ്രസ്താവനയ്ക്കെതിരെ സംസ്ഥാന സമിതിയിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തു വന്നിരുന്നു. പാര്‍ട്ടി അണികള്‍ക്കും ജനങ്ങള്‍ക്കും തെറ്റായ സന്ദശമാണ് ഇത്തരം പരാമര്‍ശങ്ങള്‍ നല്‍കുന്നത് എന്നാണ് നേതാക്കള്‍ അഭിപ്രായപ്പെട്ടത്.
Discussion about this post