പാനൂര്‍: പാനൂര്‍ ചെറ്റക്കണ്ടിയില്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് രണ്ടുപേര്‍ കൊല്ലപ്പെട്ട കേസില്‍ ഈസ്റ്റ് ചെറ്റക്കണ്ടി മുന്‍ ബ്രാഞ്ച് സെക്രട്ടറിയ നിര്‍മല(35) അറസ്റ്റിലായി. അങ്കന്‍വാടി വര്‍ക്കായി ജോലി ചെയ്യുന്ന നിര്‍മ്മല സംഭവംനടന്ന സ്ഥലത്ത് തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇവരെ ജാമ്യത്തില്‍വിട്ടു. സ്‌ഫോടനം നടന്ന ഉടനെ തെളിവ് നശിപ്പിക്കാന്‍ സ്ഥലത്ത് ഓലകൂട്ടിയിട്ട് കത്തിച്ചിരുന്നു.
കേസിലെ ഏഴാംപ്രതിയാണ് നിര്‍മല. ഈ കേസില്‍ അറസ്റ്റിലാവുന്ന മൂന്നാമത്തെ സി.പി.എം. നേതാവാണ്. നേരത്തേ ഒരു ലോക്കല്‍കമ്മിറ്റി അംഗം വിജിത്ത് ലാലും ബ്രാഞ്ച് സെക്രട്ടറി വി.എം.ചന്ദ്രനും അറസ്റ്റിലായിരുന്നു.
Discussion about this post