പശ്ചിമബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി അനുപം ഹസ്ര ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വാര്ഗിയയുടെയും പശ്ചിമ ബംഗാളില്‍ പാര്‍ട്ടി ചുമതലയുള്ള മുകുള്‍ റോയിയുടെയും സാന്നിദ്ധ്യത്തില്അനുപം ഹസ്ര ബിജെപി അംഗത്വം സ്വീകരിച്ചു. ഹസാരെയെ കൂടാതെ കോണ്‍ഗ്രസ് എം.എല്‍.എമാരായ ദുളാല് ചന്ദ്ര ബാര്‍, സിപിഎം എംഎല്‍എ കോഗന് മുര്‍മു എന്നിവരും ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയില്‍ ചേര്‍ന്നു.
‘ഒരു പുതു തുടക്കം.’എന്ന തലക്കെട്ടോടെ അനുപം ഹസ്ര ബിജെപിയില്‍ ചേര്‍ന്നത് സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റു ഇട്ടിരുന്നു
വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച പ്രതികരിച്ച പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു, ഓരോ വ്യക്തിയും പാര്‍ട്ടിക്ക് പ്രധാന്യമുള്ളവരാണ് . ബിജെപിയുമായുള്ള ബന്ധത്തിന്രെ പുറത്താണ് ഹസ്രയെ തൃണമൂല്‍കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തത്. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ ഉള്‍പ്പെടെ ബിജെപിയിലേക്ക് ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ബോള്‍പൂരില്‍ നിന്നുള്ള എംപി ഹസ്ര, ജനുവരിയില്‍ ആണ് തൃണമൂല്‍ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വലംകൈയ്യായിരുന്നു ഹസാര
‘അനുപം ഹസ്രയും പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവുമായി പൊരുത്തമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അത് കാരണമാണ് പാര്‍ട്ടി അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്. ‘തൃണമൂല്‍ സെക്രട്ടറി ജനറല്‍ പാര്‍ഥാ ചാറ്റര്‍ജി പറഞ്ഞു.
പശ്ചിമ ബംഗാളിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 11 ന് തുടങ്ങും. മേയ് 19 വരെ ഏഴു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. തൃണമൂല്‍ കോണ്‍ഗ്രസ്, ബി.ജെ.പി, സിപിഐ (എം) ലെഫ്റ്റ് ഫ്രണ്ടും കോണ്‍ഗ്രസും 42 ലോക്സഭാ സീറ്റുകളില്‍ മത്സരിക്കുന്നു.
Discussion about this post