കോട്ടയം: തെരഞ്ഞെടുപ്പില്‍ സിപിഎം അനുഭാവം പ്രകടിപ്പിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ആലപ്പുഴ ലോക്സഭ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥി എം.എം ആരിഫ് തോറ്റാല്‍ തലമൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു. പേടി കൊണ്ടാണ് കെ.സി വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന് പിന്മാറിയത്. മല്‍സരിച്ചാല്‍ വേണുഗോപാല്‍ ആറ് നിലയില്‍ പൊട്ടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആലപ്പുഴയില്‍ അടൂര്‍ പ്രകാശിനെ എസ്.എന്‍.ഡി.പി യോഗം സഹായിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിച്ചാല്‍ പ്രചാരണത്തിനിറങ്ങില്ല. മല്‍സരിക്കുന്ന കാര്യം തുഷാര്‍ തന്നോട് ആലോചിച്ചിട്ടില്ല. തൃശൂര്‍ എസ്.എന്‍.ഡി.പിക്ക് സ്വാധീനമുള്ള സ്ഥലമല്ല. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെങ്കില്‍ എസ്.എന്‍.ഡി.പിയിലെ പദവികള്‍ രാജിവെക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Discussion about this post