കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കില്ലെന്ന മായാവതിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ്. മായാവതിയെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസ് വക്താവ് രാജീവ് ബക്ഷി പ്രതികരിച്ചത്.
ബി.എസ്.പിയുമായി സഖ്യം ചേരണോ എന്ന കാര്യം തീരുമാനിക്കുന്നത് കോണ്‍ഗ്രസാണ്.മായാവതിക്ക് പാര്‍ലമന്റെില്‍ ഒരു സീറ്റുപോലുമില്ല. പിന്നെ എങ്ങനെയാണ് കോണ്‍ഗ്രസ് സഖ്യമുണ്ടാക്കണോ എന്ന കാര്യം അവര്‍ തീരുമാനിക്കുക. ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ ഒറ്റക്കാണ് നേരിടുന്നത്. ഞങ്ങള്‍ക്ക് അവരെ ആവശ്യമില്ല -വക്താവ് രാജീവ് ബക്ഷി പറഞ്ഞു.
മായാവതി തകരാന്‍ പോകുന്ന എസ്.പി സഖ്യവുമായിചേരുകയാണ് നല്ലത്.. 15-20 ദിവസം കൂടി കാത്തിരുന്നാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ബക്ഷി പറഞ്ഞു.
ഒരു സംസ്ഥാനത്തിലും കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമില്ലെന്നായിരുന്നു മായാവതിയുടെ പ്രസ്താവന. സത്യസന്ധമായ ഉദ്ദേശ്യത്തോടെയും പരസ്പര ബഹുമാനത്തോടെയുമുള്ള സഖ്യമാണ് ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പിയും തമ്മിലുള്ളത്. ബി.ജെ.പിയെ പരാജയപ്പെടുത്താനും സാമൂഹിക മാറ്റങ്ങള്‍ കൊണ്ടുവരാനും ബിഎസ്പിക്ക് കഴിയുമെന്നും മായാവതി പറഞ്ഞു.
Discussion about this post