ശബരിമല വിഷയം പ്രചരണ വിഷയമാക്കുന്നതില്‍ തടസ്സമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ സര്‍വ്വ കക്ഷി യോഗത്തില്‍ അറിയിച്ചു. ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പ്രചരണവിഷയമാക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടപ്രകാരം തടയാനാവില്ല. എന്നാല്‍ അയ്യപ്പന്റെ പേരില്‍ വോട്ടു പിടിക്കരുതെന്നും, മത വിദ്വേഷം പടര്‍ത്തരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇപ്പോഴത്തെ നിലപാട് സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാക്കള്‍ പ്രതികരിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയെന്ന് യോഗത്തിന് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള അറിയിച്ചു.ശബരിമല രാഷ്ട്രീയ വിഷയമാണ്. അയോധ്യ പോലെ മുത്തലാഖ് പോലെ ഈ വിഷയവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാം. അതേസമയം മതം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്താനാവില്ലെന്ന ചട്ടം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തെ പാലിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. പ്രവര്‍ത്തകര്‍ക്ക് ലഷ്മണ രേഖ അറിയാമെന്നും ശ്രീധരന് പിള്ള പറഞ്ഞു.
Discussion about this post