മുന്‍മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എംപി തിരുവന്തപുരം വിട്ട് സേഫായ മറ്റൊരു മണ്ഡലം തേടുന്നതായി റിപ്പോര്‍ട്ട്. ഉറച്ച സീറ്റായ വയനാട് ലക്ഷ്യമാക്കി തരൂര്‍ സമര്‍ദ്ദം ശക്തമാക്കിയതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നു. തിരുവന്തപുരം സീററ് കുമ്മനം രാജശേഖരന് മത്സരിക്കുന്നതോടെ സുരക്ഷിതമല്ലെന്ന തിരിച്ചറിവാണ് തരൂരിനെ മണ്ഡലം മാറാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.
നേരത്തെ പാലക്കാട് സീറ്റിനായി ശശി തരൂര്‍ ശ്രമിക്കുന്നതായ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് വിജയസാധ്യതയുണ്ടെന്നും അവിടെ തന്നെ മത്സരിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ഇതിനിടയിലാണ് മിസോറാം ഗവര്‍ണര്‍ സ്ഥാനം ഉപേക്ഷിച്ചെത്തിയ കുമ്മനം രാജശേഖരന് തിരുവന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഉറപ്പായത്. ഇതോടെ തിരുവനന്തപുരം സീറ്റില്‍
ജയസാധ്യത കുറവാണെന്ന് ശശി തരൂരിന് ബോധ്യപ്പെട്ടു. ഇതോടെ ഇനിയും സ്ഥാനാര്‍ത്ഥി നിര്‍ണയം എങ്ങുമെത്താത്ത വയനാട്ടില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കാന്‍ ശശി തരൂരും അദ്ദേഹവുമായ ബന്ധപ്പെട്ട ആളുകളും രംഗത്തിറങ്ങുകയായിരുന്നു.
കോണ്‍ഗ്രസിലെ ഒരു പ്രബലവിഭാഗം നേതാക്കളുമായി ശശി തരൂര്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ ഉറപ്പുകളൗന്നും തരൂരിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ആവശ്യമെങ്കില്‍ രാഹുല്‍ഗാന്ധിയ്ക്ക് മുന്നില്‍ ഈ ആവശ്യം ഉന്നയിക്കാനും നീക്കമുണ്ട്.
തിരുവനന്തപുരത്ത് തരൂരിനെ പിന്തുണച്ചിരുന്ന എന്‍എസ്എസ് ഇത്തവണ കുമ്മനത്തോടൊപ്പം നില്‍ക്കുമെന്ന സൂചനകളാണ് തരൂരിന്റെ ഉറക്കം കെടുത്തുന്നത്. എന്‍എസ്എസ്-എസ്എന്‍ഡിപി വോട്ടുകള്‍ ബിജെപിയ്ക്ക് ലഭിക്കുന്നതോടെ വലിയ തിരിച്ചടി നേരിടാനുള്ള സാധ്യതയുണ്ട്. കടലോരമേഖലയില്‍ നിന്നും കുമ്മനം ഇത്തവണ വോട്ട് പിടിക്കുമെന്നാണ് വിലയിരുത്തല്‍. ഇടത് മുന്നണിയ്ക്കൊപ്പം നിന്നിരുന്ന മേഖലകളില്‍ ഇത്തവണ ബിജെപി വലിയ മുന്നേറ്റം കാഴ്ചവെക്കുമെന്നാണ് വിലയിരുത്തല്‍. കുമ്മനം രാജശേഖരന് സ്ഥാനാര്‍ത്ഥിയായതോടെ തിരുവന്തപുരത്ത് ജയം ഉറപ്പിച്ചുവെന്ന ആവേശത്തിലാണ് ബിജെപി അണികള്‍. ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫിനെയും, യുഡിഎഫിനെയും പ്രതിരോധത്തിലാക്കാന്‍ എ്#ഡിഎയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇരുപതിനായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ശശി തരൂരിന് കഴിഞ്ഞ തവണ ഉണ്ടായിരുന്നത്. ഇടത് മുന്നണി ഇവിടെ മൂന്നാം സ്ഥാനത്താണ്. സി ദിവാകരനാണ് ഇത്തവണ സിപിഐ സ്ഥാനാര്‍ത്ഥി.
യുഡിഎഫിന്റെ ഉറച്ച കോട്ടയായ വയനാടിന് വേണ്ടി ടി സിദ്ദിഖ്, ഷാനിമോള്‍ ഉസ്മാന് എന്നിവരടക്കം പ്രമുഖ നേതാക്കള്‍ രംഗത്തുണ്ട്. സിദ്ദിഖിന് കൂടാതെ കെപിസിസി സെക്രട്ടറി കെ.പി.അബ്ദുള്‍മജീദും സീറ്റിനായി രംഗത്തുണ്ട്. രമേശ് ചെന്നിത്തലയുടെ വലംകൈയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അമ്മാവന്റെ മകനുമാണ് മജീദ്.
വയനാട് സീറ്റില്‍ മലബാറിന് പുറത്തു നിന്നുള്ള സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേരത്തെ പ്രമേയം പാസാക്കിയിരുന്നു.. എഐസിസി നിര്‍ദേശ പ്രകാരം തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്. വയനാട് ലോക്സഭാ മണ്ഡലത്തിലെ 7 നിയോജകമണ്ഡലം കമ്മിറ്റികളും പ്രമേയത്തെ പിന്തുണച്ചു.
വയനാട്ടിലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം നടന്ന 2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷം വോട്ടുകള്‍ക്കാണ് എം.ഐ ഷാനവാസ് വയനാട്ടില്‍ നിന്നും ജയിച്ചത്. എന്നാല്‍ 2014 ആയതോടെ ചിത്രം മാറി. സിപിഐയുടെ സത്യന് മൊകേരി യുഡിഎഫ് കോട്ടയില്‍ ശക്തമായ മത്സരം നടത്തിയപ്പോള്‍ 20,000ത്തിലേക്ക് ഷാനവാസിന്റെ ഭൂരിപക്ഷം ഇടിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ശക്തമായ മത്സരം ഉണ്ടാവില്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.
്
Discussion about this post