നടി സുമലത ബിജെപി പിന്തുണയില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അവര്‍ ബിജെപി നേതാവ് എസ്എം കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തി. എസ്എം കൃഷ്ണയുടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച.
അനുഗ്രഹം തേടുന്നതിന് വേണ്ടിയാണ് മുതിര്‍ന്ന നേതാവ് എസ്എം കൃഷ്ണയെ കണ്ടതെന്ന് സുമലത പറഞ്ഞു.
മാണ്ഡ്യ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സുമലത ബിജെപി പിന്തുണയോടെ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമുലതയുടെ ഭര്‍ത്താവ് അന്തരിച്ച അംബരീഷിന്റെ മണ്ഡലമാണ് മാണ്ഡ്യ. ഇവിടെ കുമാരസ്വാമിയുടെ മകനെ നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് സുമലത താന്‍ മത്സരരംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
മാര്‍ച്ച് 18ന് ബിജെപിയുടെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് എസ്എം കൃഷ്ണ പറഞ്ഞു. സുമലതയുടെ നിലപാടാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post