Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

രാഹുല്‍ തൊടുത്ത ബുമറാങ്ങില്‍ തട്ടി വീണ് കോണ്‍ഗ്രസ്: സുഷമ സ്വരാജിന്റെത് കുറിക്ക് കൊള്ളുന്ന മറുപടി, മോദിയുടെ വിദേശനയം വിമര്‍ശിച്ചത് പ്രതിപക്ഷത്തിന് വിനയാകും

by Brave India Desk
Mar 16, 2019, 10:33 am IST
in India
Share on FacebookTweetWhatsAppTelegram

 

നരേന്ദ്രമോദിയുടെ വിദേശ നയം പരാജയപ്പെട്ടുവെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവന കോണ്‍ഗ്രസിനെയും, പ്രതിപക്ഷ സഖ്യകക്ഷികളെയും തിരിഞ്ഞു കൊത്തുന്നു. കടുത്ത മോദി വിരുദ്ധര്‍ പോലും മോദിയുടെ വിദേശനയത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് ചൈനയോട് ഇന്ത്യയ്ക്ക് വിധേയത്വമാണെന്നും, വിദേശനയം പരാജയമാണെന്നും രാഹുല്‍ ആരോപിച്ചത്.

Stories you may like

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

മസൂദ് അസറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കാനുള്ള യുഎന്‍ പ്രമേയം ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. എന്നാല്‍ യുപിഎ ഭരണകാലത്ത് ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചപ്പോള്‍ എന്താണ് സംഭവിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഇതിനെ പ്രതികരിച്ചത്. 15 യുഎന്‍ രക്ഷാസമിതി അംഗങ്ങളില്‍ 14 പേരുടെ പിന്തുണ ഇന്ത്യ നേടി എന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് വെട്ടിലായി.

2009ല്‍ നാമൊറ്റയ്ക്കായിരുന്നു. ഇന്ന് ലോകരാഷ്ട്രങ്ങള്‍ മുഴുവന്‍ നമ്മോടൊപ്പമുണ്ട്.മസൂദ് അസറിനെ നിരോധിയ്ക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകളെക്കുറിച്ച് വിദേശകാര്യമന്ത്രി സുഷ്മാ സ്വരാജ് പറഞ്ഞു. മസൂദ് അസറിനെ അന്താരാഷ്ട്ര ഭീകരവാദിയായി പ്രഖ്യാപിയ്ക്കാനുള്ള പ്രമേയം നാലു തവണ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സില്‍ തള്ളിയിട്ടുണ്ട്. 2009ല്‍ യുപിഎ ഗവണ്മെന്റിന്റെ കാലത്തായിരുന്നു ആദ്യം തള്ളിയത്. അന്ന് പ്രമേയം അവതരിപ്പിച്ചത് ഇന്ത്യ ഒറ്റയ്ക്കായിരുന്നു. വേറൊരു രാജ്യവും പ്രമേയത്തില്‍ കൂട്ടുചേര്‍ന്നില്ല. ചൈന എതിര്‍ക്കുകയും ചെയ്തു.

ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ സ്ഥിരാംഗങ്ങള്‍ അമേരിയ്ക്ക, റഷ്യ, ബ്രിട്ടണ്‍, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളാണ്. രണ്ട് വര്‍ഷത്തെ കാലാവധിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന പത്ത് അംഗരാജ്യങ്ങള്‍ വേറെയുമുണ്ട്. ഒരൊറ്റ സ്ഥിരാംഗമെങ്കിലും എതിര്‍ത്താല്‍ പ്രമേയം ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ പാസ്സാക്കാനാകില്ല.

2016 ആയപ്പോള്‍ എന്‍ ഡി എ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യ വീണ്ടും പ്രമേയം അവതരിപ്പിച്ചു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ അന്ന് ഇന്ത്യയോടൊപ്പം പ്രമേയത്തിനെ പിന്താങ്ങിയെങ്കിലും സ്ഥിരാംഗമായ ചൈന എതിര്‍ത്തതുകൊണ്ട് വീണ്ടും പ്രമേയം പരാജയപ്പെട്ടു. തുടര്‍ന്ന് 2017ല്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ മാത്രമായി മുന്‍കൈയ്യെടുത്ത് ഈ പ്രമേയം വീണ്ടും അവതരിപ്പിച്ചെങ്കിലും ചൈന വീണ്ടും ഇതിനെ എതിര്‍ത്തു. അന്നും പ്രമേയം പരാജയപ്പെട്ടു.

എന്നാല്‍ ഇത്തവണ 2019ല്‍ നാം ഇതേ പ്രമേയം അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളോടൊപ്പം അവതരിപ്പിച്ചപ്പോള്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളായ പതിനഞ്ച് രാജ്യങ്ങളില്‍ പതിനാലു രാജ്യങ്ങളും ഈ പ്രമേയത്തെ പൂര്‍ണ്ണമായും അനുകൂലിച്ചുകൊണ്ട് മുന്നോട്ട് വരികയുണ്ടായി. നയതന്ത്രപരമായ ഒരു വന്‍ വിജയമായിരുന്നത്.

എന്ന് മാത്രമല്ല, ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ അംഗങ്ങളല്ലാത്ത ഓസ്‌ട്രേലിയ, ഇറ്റലി, ബംഗ്‌ളാദേശ്, ജപ്പാന്‍ എന്നീ രാജ്യങ്ങളും ഈ പ്രമേയത്തെ അനുകൂലിച്ച് പ്രസ്താവനയിറക്കി. ലോകം മുഴുവന്‍ അതിശക്തമായി ഇന്ത്യയ്‌ക്കൊപ്പം നിന്ന കാഴ്ചയാണ് കണ്ടത്. പതിവുപോലെ ചൈന വീറ്റോ ചെയ്‌തെങ്കിലും, ചൈനയുടെ എതിര്‍പ്പ് കാരണം സാങ്കേതികമായി മസൂദ് അസറിനെ അന്താരാഷ്ട്ര ഭീകരവാദിയായി ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ അംഗീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പതിനഞ്ച് അംഗരാജ്യങ്ങളില്‍ പതിനാലുപേരുടെയും പിന്തുണ നേടിയ ഇന്ത്യ നയതന്ത്രമേഖലയില്‍ വന്‍ വിജയമാണ് നേടിയത്.

2009ല്‍ കോണ്‍ഗ്രസ്സ് ഭരിയ്ക്കുമ്പോള്‍ ഒരൊറ്റ അംഗരാജ്യം പോലും പിന്തുണയ്ക്കാത്ത പ്രമേയം ഇന്ന് ചൈനയൊഴിച്ച് മറ്റെല്ലാവരും അംഗീകരിച്ചതും പിന്തുണച്ചതും നരേന്ദ്രമോദി സര്‍ക്കാരിന്റെ നയതന്ത്രമുഹൂര്‍ത്തങ്ങളിലെ തിളക്കമാര്‍ന്ന ഒരദ്ധ്യായമാണ്.

മസൂദ് അസറിനെ ഭീകരവാദിയായി പ്രഖ്യാപിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗണ്‍സിലില്‍ ചൈന വീറ്റോ ചെയ്തത് നമ്മുടെ നയതന്ത്രപരാജയമാണെന്ന് രാഹുല്‍ഗാന്ധി വന്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ചൈന ഇത് എന്നെന്നും ചെയ്തുവരുന്ന ഒരു കാര്യമാണെന്ന് രാഹുല്‍ ഗാന്ധിയ്ക്ക് അറിയാത്തതല്ല. വിലകുറഞ്ഞ ഈ വിമര്‍ശനത്തിനെതിരെയാണ് വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് ശക്തമായ മറുപടി നല്‍കിയത്.

ഇതുപോലുള്ള സാഹചര്യങ്ങളില്‍ വിവാദങ്ങളുയര്‍ത്തി ജനങ്ങളില്‍ അനാവശ്യഭീതിയുണ്ടാകുന്ന തരത്തിലും രാഷ്ട്രത്തെ അപമാനിയ്ക്കുന്ന തരത്തിലുമുള്ള പ്രസ്താവനകളിറക്കുന്നത് രാഹുല്‍ ഗാന്ധിയുടെയും ഇടതുപക്ഷം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് കൂട്ടാളികളുടേയും സ്ഥിരം നടപടിയാണെന്നാണ് വിമര്‍ശനം. കുടിലമായ രാഷ്ട്രീയനേട്ടം മാത്രം മുന്‍നിര്‍ത്തിയുള്ള രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശത്തിനെതിരെ വന്‍ വിമര്‍ശനമാണ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ജനങ്ങള്‍ പ്രകടിപ്പിയ്ക്കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തെ മുതലെടുത്തു കൊണ്ട് കോണ്‍ഗ്രസ്സ് പാര്‍ട്ടി നടത്തുന്ന രാജ്യദ്രോഹപരമായ നടപടികളിലേക്ക് പോലും നീങ്ങിയ വിലകുറഞ്ഞ രാഷ്ട്രീയതന്ത്രങ്ങള്‍ അതിരുകടന്നപ്പോള്‍ നെഹ്രുസോണിയാ കുടുംബത്തിലെ വിശ്വസ്തനായിരുന്ന, എഐസിസി വക്താവ് വരെയായിരുന്ന, മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ടോം വടക്കന്‍ സഹികെട്ട് കോണ്‍ഗ്രസ്സ് പാര്‍ട്ടി വിട്ട് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. വില കുറഞ്ഞ പ്രചരണങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ഉന്നയിക്കുന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയ്ക്ക് യുഎനില്‍ സ്ഥിരാംഗത്വം നല്‍കാന്‍ മുന്‍കൈ എടുത്തത് ജവഹര്‍ ലാല്‍ നെഹ്‌റുവായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് കൂടുതല്‍ വെട്ടിലായി. ഇന്ത്യയ്ക്ക് ലഭിക്കേണ്ടിയിരുന്ന യുഎന്‍ സ്ഥിരാംഗത്വം നെഹ്‌റു തളികയില്‍ വച്ച് ചൈനയ്ക്ക് നല്‍കി എന്ന പഴയ ആരോപണം വീണ്ടും സജീവമാകുകയും ചെയ്തു.
ദോക്ലാമില്‍ ഇന്ത്യ നേടിയെ വിജയവും, അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയ്‌ക്കെതിരെ മോദി എടുക്കുന്ന കടുത്ത നിലപാടുകളും വീണ്ടും സജീവമാക്കാനും രാഹുലിന്റെ മുനയൊടിഞ്ഞ വിമര്‍ശനം വഴി ബിജെപിയ്ക്ക് കഴിഞ്ഞു. മോദിയ്‌ക്കെതിരായ ഇത്തരം പൊള്ളയായ ആരോപണങ്ങള്‍ തിരിച്ചടിയാകുമെന്ന അഭിപ്രായം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. എന്നാല്‍ കാവല്‍ക്കാരന്‍ കള്ളനാണ് തുടങ്ങിയ ആക്ഷേപ മുദ്രാവാക്യങ്ങളുമായി മുന്നോട്ട് പോകാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം.

Tags: rahul gandhisushama swaraj
Share2449TweetSendShare

Latest stories from this section

സാരിക്കൊപ്പം രക്തച്ചുവപ്പുള്ള സിന്ദൂരം,പിന്നാലെ ഭഗവദ്ഗീതയിലെ ശ്ലോകം ആലേഖനം ചെയ്ത ഗൗൺ:കാനിൽ ഭാരതീയ സംസ്‌കാരം ഉയർത്തിപ്പിടിച്ച് ഐശ്വര്യറായി

കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വന്ദേഭാരതിൽ പുതിയ മാറ്റം: റെയിൽവേയുടെ സർപ്രൈസ്

ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു,രാജ്യവിരുദ്ധ പരാമർശം :മലപ്പുറം സ്വദേശി അറസ്റ്റിൽ

പ്ലീസ് ചർച്ച വേണം : ഇന്ത്യയുമായി സൗദിയിൽ ചർച്ചയ്ക്ക് താൽപ്പര്യമെന്ന് പാക് പ്രധാനമന്ത്രി

Discussion about this post

Latest News

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

സാരിക്കൊപ്പം രക്തച്ചുവപ്പുള്ള സിന്ദൂരം,പിന്നാലെ ഭഗവദ്ഗീതയിലെ ശ്ലോകം ആലേഖനം ചെയ്ത ഗൗൺ:കാനിൽ ഭാരതീയ സംസ്‌കാരം ഉയർത്തിപ്പിടിച്ച് ഐശ്വര്യറായി

കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വന്ദേഭാരതിൽ പുതിയ മാറ്റം: റെയിൽവേയുടെ സർപ്രൈസ്

ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു,രാജ്യവിരുദ്ധ പരാമർശം :മലപ്പുറം സ്വദേശി അറസ്റ്റിൽ

ഉദ്ഘാടനത്തിന് പിന്നാലെ തകർന്ന് യുദ്ധക്കപ്പൽ,ക്രിമിനൽ കുറ്റമെന്ന് കിം ജോങ് ഉൻ; കട്ടക്കലിപ്പിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies