ഡല്‍ഹി: എറണാകുളത്ത് കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയായി ഹൈബി ഈഡന് മത്സരിക്കും . സിറ്റിംഗ് എംപി കെ.വി. തോമസിനെ ഒഴിവാക്കിയാണ് എംഎല്‍എയായ ഹൈബി ഈഡന് എറണാകുളം സീറ്റ് നല്കാന് തീരുമാനമായത്.
കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിയിലേക്ക് തോമസിനെ വിളിച്ചുവരുത്തിയിരുന്നു. പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്നും തോമസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ പല നയങ്ങളോടും അനുകൂല നിലപാടാണ് കെ.വിതോമസ് കൈക്കൊണ്ടത്. ഇത് സീറ്റ് നിഷേധിക്കാന്‍ കാരണമായി എന്ന വിലയിരുത്തലും പുറത്തുവരുന്നുണ്ട്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍ എംപി പി.രാജിവന് എറണാകുളം മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. എറണാകുളത്ത് പി.രാജിവീനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന ആവശ്യം യുഡിഎഫില്‍ ഉയര്‍ന്നിരുന്നു
Discussion about this post