എസ്എന്‍ഡിപി പദവി ഉപേക്ഷിച്ച ശേഷം മത്സരിച്ചാല്‍ മതിയെന്ന് തുഷാറിനോട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തുഷാര്‍ മത്സരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഡല്‍ഹിയില്‍ തുഷാര്‍ വെള്ളാപ്പള്ളി ചര്‍ച്ച നടത്താനിരിക്കെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.
നേരത്തെ തുഷാറിന് മത്സരിച്ചാല്‍ താന്‍ പ്രചരണത്തിനിറങ്ങില്ലെന്ന് വെള്ളാപ്പള്ളി പരസ്യപ്രതികരണം നടത്തിയിരുന്നു. ആലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ജയിച്ചില്ലെങ്കില്‍ മൊട്ടയടിച്ച് കാശിയ്ക്ക് പോകുമെന്നും വെള്ളാപ്പള്ളി പ്രഖ്യാപിച്ചിരുന്നു.
ബിഡിജെഎസ് സംസ്ഥാന പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇന്ന് കൂടിക്കാഴ്ച നടത്തും. തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കുന്നത് സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച നടക്കുക. തുഷാര്‍ മല്‍സര രംഗത്തിറങ്ങണമെന്ന് അമിത് ഷാ വീണ്ടും ആവശ്യപ്പെടുമെന്നാണ് വിവരം. സ്ഥാനാര്‍ത്ഥിത്വത്തില്‍ തുഷാര്‍ നിലപാട് പ്രഖ്യാപിക്കാത്തതില്‍ ബിജെപി കേന്ദ്രനേതൃത്വം നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.
എറണാകുളം, തൃശ്ശൂര്‍, ആലത്തൂര്‍, വയനാട്, ഇടുക്കി മണ്ഡലങ്ങളാണ് ബി.ഡി.ജെ.എസിന് നല്‍കിയത്. ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചേക്കുമെന്ന് കരുതുന്ന തൃശ്ശൂര്‍ മണ്ഡലം ബിജെപിക്ക് വിട്ടുനല്‍കിയാല്‍ പകരം ആറ്റിങ്ങലോ ആലപ്പുഴയോ കൊടുക്കേണ്ടിവരും.
Discussion about this post