മുന്‍ പിഎസ്സി ചെയര്മാന് കെ.എസ്.രാധാകൃഷണന് ബിജെപിയില്‍ ചേര്‍ന്നു.മുന്‍ പിഎസ്സി ചെയര്‍മാനും കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലറുമായ ഡോ. കെ എസ് രാധാകൃഷ്ണന് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.കോണ്‍ഗ്രസ് നോമിനിയായാണ് അദ്ദേഹം പിഎസ്സി ചെയര്‍മാനായത്.
തന്റെ ഭരണം അഴിമതി രഹിതമാക്കാന്‍ മോദി പരമാവധി പരിശ്രമിച്ചു.സാധാരണക്കാര്‍ക്കുവേണ്ടിയായിരുന്നു മോദിയുടെ ഭരണം. അതിന്റെ ഗുണഫലം സാധാരക്കാര്‍ക്ക് ലഭിച്ചു. തന്റെ സ്ഥാനാര്ത്ഥിത്വത്തല് പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടത്. പാര്‍ട്ടിയില്‍ അംഗത്വം എടുത്തു. ഇനി പാര്‍ട്ടി പറയുന്നതെന്തും ചെയ്യാന്‍ തയ്യാറാണെന്നും കെഎസ് രാധാകൃഷ്ണന് പറഞ്ഞു
ശബരിമല വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ വേദികളില്‍ ശക്തമായ നിലപാടെടുത്തയാളാണ് കെ എസ് രാധാകൃഷ്ണന്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കനും കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു.
Discussion about this post