ഗോവയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്ത് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതിനിടയിലാണ് പുതിയ വാര്‍ത്ത വന്നിരിക്കുന്നത്.
ഇന്നലെ നടന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ ദിഗംബര്‍ കാമത്തിന്റെ ബിജെപി പ്രവേശം ചര്‍ച്ച ചെയ്തിരുന്നതായി ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോ പറഞ്ഞു. പരീക്കറുടെ ആരോഗ്യനില മോശമായി തുടരുന്ന സാഹചര്യത്തില്‍ ഗോവയില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് പറഞ്ഞിരുന്നു.
അതേസമയം ദിഗംബര്‍ കാമത്തിന്റെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തില്‍ ബിജെപി കേന്ദ്രനേതൃത്വമാണ് തീരുമാനം എടുക്കുകയെന്ന് മൈക്കല്‍ ലോബോ പറഞ്ഞു. 207 മുതല്‍ 2012 വരെ ഗോവ മുഖ്യമന്ത്രിയായിരുന്നു ദിഗംബര്‍ കാമത്ത്. ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ ദിഗംബര്‍ കാമത്ത് ബിജെപി പാളയത്തിലേക്ക് കൂറുമാറിയാല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്.
Discussion about this post