ഡല്‍ഹി: ഒഡിഷയില്‍ പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ പ്രകാശ് ചന്ദ്ര ബെഹ്റ ബി.ജെ.പിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി, നേതൃത്വത്തിന്റെ അവഗണന പ്രതിഷാധിച്ചാണ്് കോണ്‍ഗ്രസ് വിട്ടതെന്ന് ഞായറാഴ്ച ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ബെഹ്റ പറഞ്ഞിരുന്നു. ബെഹ്റയ്ക്ക് പിന്നാലെ പല പ്രമുഖരും രാജിലച്ച് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
നരേന്ദ്രമോദിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ യുവജനങ്ങളടക്കം എല്ലാവരും അഭിന്ദിക്കുകയാണെന്നും ബെഹ്റ പറഞ്ഞു.
മിന്നലാക്രമണങ്ങള്‍ നടത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം കയ്യടി നേടിയെന്നും അദ്ദേഹം പറഞ്ഞു. ബെഹ്റയുടെ വരവ് ഒഡിഷയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള മോദിയുടെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് അഭിപ്രായപ്പെട്ടു. ലോകസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിറകെ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിന് തലവേദനയായി. ഇനിയുള്ള ദിവസങ്ങളിലും ഇത്തരം കൊഴിഞ്ഞ് പോക്കിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന് പുറമെ മറ്റ് പ്രതിപക്ഷ കക്ഷികളില്‍ നിന്നും ബിജെപിയിലേക്ക് നേതാക്കന്മാരുടെ പ്രവാഹമാണ്. മോദി സര്‍ക്കാരിന് മേലുള്ള ജനവിശ്വാസം വര്‍ധിക്കുന്നുവെന്നതിന്റെ തെളിവായാണ് നേതാക്കളുടെ ബിജെപി പ്രവേശനത്തെ പാര്‍ട്ടി വിലയിരുത്തുന്നത്.
Discussion about this post