നരേന്ദ്ര മോദിയെക്കുറിച്ച് ഗവേഷണ പ്രബന്ധം തയാറാക്കി ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള വിദ്യാര്‍ഥി. ഗുജറാത്ത് മുഖ്യമന്ത്രിയും ഇന്ത്യന്‍ പ്രധാനമന്ത്രിയും ആയുള്ള നരേന്ദ്ര മോദിയുടെ പ്രകടനത്തെക്കുറിച്ചാണ് പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്.പിഎച്ച്ഡിക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു പ്രബന്ധം തയാറാക്കിയിരിക്കുന്നത്.
പൊളിറ്റിക്കല്‍ സയന്‍സ് മാസ്റ്റേഴ്സ് എടുത്തശേഷമാണ് മെഹുള്‍ പിഎച്ച്ഡി ചെയ്യാന്‍ തീരുമാനിച്ചത്. സൂറത്തിലെ വീര്‍ നര്‍മദ് സൗത്ത് ഗുജറാത്ത് സര്‍വകലാശാലയില്‍ ആണ് പഠനം. സര്‍ക്കാര്‍ നേതൃപാടവം – നരേന്ദ്ര മോദിയെക്കുറിച്ച് പഠനം എന്നതാണ് പിഎച്ച്ഡി പ്രബന്ധത്തിന് പേര്.
കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി 450 പേരെ അഭിമുഖം നടത്തിയാണ് പ്രബന്ധം തയാറാക്കിയത്. സര്‍വേഫലം അനുസരിച്ച് 25 ശതമാനം ആളുകള്‍ മോദിയുടെ പ്രസംഗം ആണ് ശക്തിയെന്ന് വിലയിരുത്തിയപ്പോള്‍ 48 ശതമാനം പേര് രാഷ്ട്രീയ മാര്‍ക്കറ്റിങ്ങ് ആണ് പ്രധാനമെന്ന് കരുതുന്നു.
Discussion about this post